നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകള്‍. മുന്‍നിര ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് യു.കെയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
2022ലെ സാമ്ബത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരെയാണ് നെറ്റ്ഫ്ളിക്സിന് യു.കെയില്‍ നിന്നു മാത്രം നഷ്ടമായതെന്നും, 2023 ല്‍ രണ്ട് ലക്ഷം സബ്സ്ക്രൈബര്മാരെക്കൂടി നഷ്ടമാകുമെന്നാണ് അനാലിസിസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സബ്സ്ക്രൈബര്‍മാരെ നഷ്ടമായതിന് പിന്നാലെ ജീവനക്കാരുടെ എണ്ണം നെറ്റ്ഫ്ളിക്സ് വെട്ടിക്കുറച്ചിരുന്നു.