Saturday, April 20, 2024

HomeCinemaഅമേരിക്കന്‍ ഗായിക ലിസ മേരി പ്രസ്‍ലി അന്തരിച്ചു

അമേരിക്കന്‍ ഗായിക ലിസ മേരി പ്രസ്‍ലി അന്തരിച്ചു

spot_img
spot_img

മൈക്കല്‍ ജാക്‌സന്‍റെ മുന്‍ഭാര്യയും അമേരിക്കന്‍ ഗായികയുമായ ലിസ മേരി പ്രസ്‌ലി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മകളുടെ വിയോഗ വാര്‍ത്ത അമ്മ പ്രസില്ല പ്രസ്‌ലിയാണ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്.

റോക്ക്‌ ആന്‍റ് റോള്‍ ഇതിഹാസം എല്‍വിസ് പ്രസ്‌ലിയുടെ മകളാണ് ലിസ.’എന്‍റെ പ്രിയപ്പെട്ട മകള്‍ എന്നെ വിട്ടു പോയിരിക്കുന്നു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സ്‌നേഹനിധിയായ, ശക്തയായ സ്‌ത്രീ ആയിരുന്നു അവള്‍. അവളുടെ വിയോഗത്തിന്‍റെ വേദനയില്‍ നിന്ന് മോചിതയാകാന്‍ എനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് അപേക്ഷിക്കുന്നു’-ഇപ്രകാരമാണ് പ്രസില്ല പ്രസ്‌ലി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

ലോസ് ഏഞ്ചല്‍സിന്‍റെ പ്രാന്തപ്രദേശമായ കാലബാസസിലെ വീട്ടില്‍ വച്ച്‌ ലിസക്ക് ഹൃദയാഘാതമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് ടിഎംസെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1968 ഫെബ്രുവരി 1ന് എല്‍വിസ് പ്ര‍സ്‍ലിയുടെയും പ്രസില്ലയുടെയും മകളായിട്ടാണ് ലിസയുടെ ജനനം. റോക്ക് ആന്‍ഡ് റോളിന്‍റെ രാജകുമാരി എന്നറിയപ്പെടുന്ന ലിസ ഗായിക, ഗാനരചയിതാവ് എന്നീ നിലയില്‍ റോക്ക്, കണ്‍ട്രി, ബ്ലൂസ്, ഫോക്ക് എന്നീ തരം സംഗീത ആല്‍ബങ്ങള്‍ ആണ് കൂടുതലും ചെയ്തിട്ടുള്ളത്.

നാലു തവണ വിവാഹിതയായ ലിസക്ക് സംഗീതജഞന്‍ ഡാനി കീഫുമായിട്ടുള്ള ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. പിന്നീട് പോപ് ഇതിഹാസം മൈക്കല്‍ ജാക്സനെ വിവാഹം ചെയ്തു. അഭിനേതാവായ നിക്കോളസ് കേജന്‍റിന്‍റെ ഭാര്യയായിരുന്നു . പിന്നീട് സംഗീത സംവിധായകനായ മൈക്കല്‍ ലോക്ക്വുഡ് നെ വിവാഹം ചെയ്ത ഇവര്‍ക്ക് ഈ ബന്ധത്തില്‍ ഇരട്ട പെണ്‍കുട്ടികള്‍ ഉണ്ട്.

മാതാപിതാക്കള്‍ വിവാഹമോചനം നേടിയ ശേഷം അമ്മയോടൊപ്പമായിരുന്നു താമസം. ലിസക്ക് 9 വയസുള്ളപ്പോഴാണ് എല്‍വിസ് മരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments