Monday, January 30, 2023

HomeCinemaമലയാളം ഫിലിം ടെലിവിഷൻ ചേംബർ നടത്തുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന ബീയാർ പ്രസാദ് ഓൺലൈൻ അനുസ്മരണം...

മലയാളം ഫിലിം ടെലിവിഷൻ ചേംബർ നടത്തുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന ബീയാർ പ്രസാദ് ഓൺലൈൻ അനുസ്മരണം ജനവരി 25 മുതൽ

spot_img
spot_img

മലയാളഭൂമി ശശിധരൻനായർ

ജനുവരി 4 ന് അന്തരിച്ച ബീയാർ പ്രസാദിനുള്ള ആദരസൂചകമായി മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് ജനവരി 25, ബുധനാഴ്ച, മുതൽ ഫെബ്രുവരി 3 വരെ ഓൺലൈനായി 10 ദിവസം നീണ്ടുനിൽക്കുന്ന അനുസ്മരണം നടത്തുന്നു. അദ്ദേഹം മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ ഡയറക്ടർ-ലിറ്ററേച്ചർ, ആർട്സ്, കൾച്ചർ ആൻഡ് മീഡിയ, ടീച്ചിങ് ഫാക്കൽറ്റി എന്നിവക്ക് പുറമേ വൈസ് പ്രസിഡന്റ്‌ കൂടിയായിരുന്നു. അദ്ദേഹത്തെ കണ്ടും, കേട്ടും, വായിച്ചും മാനസികമായെങ്കിലും ഇടപഴകിയ ബഹുസഹസ്രം ആളുകളിൽ നിന്ന് കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ ചടങ്ങ് നടത്തുന്നത്.

അനുസ്മരണച്ചടങ്ങിന്റെ ആരംഭദിവസവും സമാപനദിവസവും വൈകുന്നേരം 7:00 മണി മുതൽ 8:30 വരെയും മറ്റുള്ള ദിവസങ്ങളിൽ വൈകുന്നേരം 7:00 മുതൽ 8:00 വരെയുമാണ് പരിപാടി. 29.1.2023, ഞായറാഴ്ച, രാവിലെ 10:30 മുതൽ 11:30 വരെയായിരിക്കും സമയം.

ഈ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്നവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവരും താഴെ പറയുന്നവരാണ്:

ബീയാർ പ്രസാദിന്റെ പത്നി വിധു പ്രസാദ്, മക്കളായ ഇള പ്രസാദ്, കവി പ്രസാദ് എന്നിവരും, ബേബി പൂജ നായർ, ഹിന്ദുസ്ഥാനി ഗായിക രാജലക്ഷ്മി, സംവിധായകൻ ടി. കെ. രാജീവ്‌കുമാർ, സംവിധായകനും നടനും സാഹിത്യകാരനുമായ മധുപാൽ, നടനും ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റുമായ പ്രേംകുമാർ, ഡോക്ടർ പ്രിയൻ പുളിപ്പറമ്പിൽ, റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, ആർട്ടിസ്റ്റ് , രാജേന്ദ്രപണിക്കർ യുണൈറ്റഡ് കിംഗ്ഡം (യു.കെ.), സാഹിത്യകാരനും അദ്ധ്യാപകനും മദിരാശി സർവകലാശായിലെ മുൻ മലയാളവിഭാഗം മേധാവിയും തിരക്കഥാകൃത്തുമായ ഡോക്ടർ സി.ജി. രാജേന്ദ്രബാബു, ജസ്റ്റിസ്‌ (റിട്ടയേർഡ്) ഹരിഹരൻനായർ, വിജി തമ്പി, സുരേഷ് വർമ, അനിൽ റഹ്മ, നിലക്കലേത്ത് രവീന്ദ്രൻനായർ, ആർടിസ്റ്റ് ഷാജി ചേലാട്, നരിപ്പറ്റ രാജു, ദീപു ആർ.എസ്. ചടയമംഗലം, രാജു മാധവൻ, വിജയ ചെങ്ങമനാട്, വിജയ മേനോൻ, പ്രിൻസി റോയ്, അനീഷ് പത്തനംതിട്ട, ചെയർപേഴ്സണായ പ്രൊഫ. ലക്ഷ്മി പദ്മനാഭൻ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് പി. ആർ. രാജ്കുമാർ, ഡയറക്ടർ മിനി വേണുഗോപാൽ, ഡോക്ടർ മിനി ഉണ്ണികൃഷ്ണൻ, ഡയറക്ടർ ശാന്ത എസ്. നായർ, ചെയർമാൻ മലയാളഭൂമി ശശിധരൻനായർ തുടങ്ങി ഒരുപാടു പേരുണ്ട്.

മോഹൻലാൽ, പ്രിയദർശൻ, സിബി മലയിൽ, ഗൂഡ്‌നൈറ്റ് മോഹൻ, ഗായകൻ പി. ജയചന്ദ്രൻ, വിനീത് ശ്രീനിവാസൻ, സംഗീതസംവിധായകൻ എം. ജയചന്ദ്രൻ ഇവരും ഓൺലൈൻ അനുസ്മരണത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിനീത് ശ്രീനിവാസൻ ആദ്യമായി സിനിമയിൽ പാടുന്നത് ഗായിക സുജാതയുമൊത്തുള്ള ബീയാർ പ്രസാദ് രചിച്ച കിളിച്ചുണ്ടൻ മാമ്പഴത്തിലെ “കസവിന്റെ തട്ടമിട്ടു….” എന്ന യുഗ്മഗാനമാണ്. ബീയാർ പ്രസാദ് ആദ്യമായി സിനിമക്ക് ഗാനരചന നടത്തിയതും പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴത്തിന് വേണ്ടിയായിരുന്നു.

ഗൂഗിൾ മീറ്റ് വഴി അനുസ്മരണത്തിൽ പങ്കെടുക്കാം. ചടങ്ങിൽ പങ്കെടുക്കാൻ സാദരം ക്ഷണിക്കുന്നു.

ഗൂഗിൾ മീറ്റ് ലിങ്ക് താഴെ കൊടുക്കുന്നു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഇതേ ലിങ്ക് ഉപയോഗിക്കാം.

https://meet.google.com/mpj-hiev-jei

29.1.2023 ഞായറാഴ്ച രാവിലെ 10:30 മുതൽ 11:30 വരെ ഉപയോഗിക്കാനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് താഴെ കൊടുക്കുന്നു:

https://meet.google.com/wwa-eoud-cip

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ്
തിരുവനന്തപുരം
www.malayalamfilmtvchamber.com

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments