Thursday, March 28, 2024

HomeCinemaപത്താനെ പുകഴ്ത്തി കങ്കണയും അനുപം ഖേറും

പത്താനെ പുകഴ്ത്തി കങ്കണയും അനുപം ഖേറും

spot_img
spot_img

മുംബൈ: ഷാരൂഖ് ഖാന്റെ ‘പത്താനെ’ പുകഴ്ത്തി ബോളിവുഡ് നടി കങ്കണ റണാവത്തും നടന്‍ അനുപം ഖേറും.

‘പത്താന്‍ പോലുള്ള ചിത്രങ്ങള്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ശ്രമിക്കുന്നത്’ കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു. അതേസമയം പത്താന്‍ വലിയ ബജറ്റില്‍ നിര്‍മിച്ച വലിയൊരു ചിത്രമാണെന്ന് അനുപം ഖേര്‍ പ്രതികരിച്ചു.

ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായിക. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം യഷ് രാജ് ഫിലിംസാണ്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം ട്വിറ്ററിന്റെ രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷമാണ് കങ്കണ വീണ്ടും ട്വിറ്ററില്‍ സജീവമാകുന്നത്. 

ഇതേ സമയം ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ച ബോളിവുഡ് ചിത്രം ‘പത്താന്’ റെക്കോര്‍ഡ് ഓപ്പണിംഗ്. ഇതോടെ, ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനില്‍ ഏറ്റവും വലിയ തുക നേടുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പത്താന്‍ തിരുത്തിയത്.

ആദ്യ ദിനം 55 കോടി രൂപ കളക്‌ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പിനെയാണ് മറികടന്നകത്. കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ആദ്യ ദിന കളക്ഷന്‍ 53.95 കോടിയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments