തിരുവനന്തപുരം : സത്യജിത് റായി ഫിലിം സൊസൈറ്റി കേരളം 2022 ചലച്ചിത്ര സാഹിത്യ പുരസ്‌കാരം സാബു ശങ്കറിന്. വിശ്വസിനിമയിൽ ഇന്ത്യയ്ക്ക് സ്ഥാനം നൽകിയ പ്രഥമ സിനിമ, സത്യജിത് റായിയുടെ പഥെർ പാഞ്ജലിയുടെ മലയാള തിരക്കഥ ആവിഷ്കാരം ചലച്ചിത്ര ലോകത്ത് നിരന്തരം വായിക്കപ്പെടുന്ന കൃതിയാണ്. എം. ജി. യൂണിവേഴ്സിറ്റിയിൽ എട്ടു വർഷം ബിരുദതല പാഠപുസ്തകമായിരുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ പതിപ്പുകളുള്ള ചലച്ചിത്ര ഗ്രന്ഥം. ഫിൽക്ക ഫിലിം സൊസൈറ്റിയാണ് പതിമൂന്നാം പതിപ്പ് പ്രസാധനം ചെയ്തിട്ടുള്ളത്. സത്യജിത് റായിയുടെ മകൻ സന്ദീപ് റായിയുടെ അവലോകനവും അടൂർ ഗോപാലകൃഷ്ണന്റെ അവതാരികയും ഭാഷാപോഷിണി പ്രസിദ്ധീകരിച്ചതും ഗ്രന്ഥകാരൻ രചിച്ചതുമായ ദൃശ്യസാഹിത്യം എന്നാൽ എന്ന പഠനവും പുസ്തകത്തിലുണ്ട് .

നോവലിസ്റ്റ്, ചലച്ചിത്ര നിരൂപകൻ, എഡിറ്റർ, ഡോക്യൂമെന്ററി സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാബു ശങ്കർ നേർകാഴ്ച്ച വാരികയുടെ ചീഫ് കറസ്‌പോണ്ടന്റും ലേഖകനുമാണ്.