ഒരുത്തീ സിനിമയുടെ പ്രചാരണത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി നടന്‍ വിനായകന്‍.
തന്റെ ഭാഷാ പ്രയോഗത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതില്‍ താന്‍ ക്ഷമ ചോദിക്കുന്നതായി താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അത് വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ കുറിപ്പില്‍ പറയുന്നു.
വിനായകന്റെ കുറിപ്പ്
നമസ്‌കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു . വിനായകന്‍ .”
ഒരുത്തീ സിനിമയുടെ പ്രമോഷനിടെ മീ ടൂവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തില്‍ വിനായകന്‍ സംസാരിച്ചത്.
എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ, എന്നായിരുന്നു വിനായകന്‍റെ വിവാദ പരാമര്‍ശങ്ങള്‍. വാര്‍ത്താ സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി തനിക്ക് അവരോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പ്പര്യം തോന്നിയാല്‍ നേരിട്ട് ചോദിക്കും എന്നാണ് വിനായകന്‍ പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സിനിമാ രംഗത്തിലുള്ളവര്‍ ഉള്‍പ്പടെ നിരവധി പേരാണ് വിനായകന് എതിരെ രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് താരം ക്ഷമാപണം നടത്തിയത്.