Friday, March 24, 2023

HomeCinemaആര്‍ആര്‍ആര്‍-ലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്കാര്‍ വേദിയില്‍ അവതരിപ്പിക്കും

ആര്‍ആര്‍ആര്‍-ലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്കാര്‍ വേദിയില്‍ അവതരിപ്പിക്കും

spot_img
spot_img

ബാ​ഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രം-ആര്‍ആര്‍ആര്‍ ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാണ്. ഒടുവിൽ ഓസ്കാര്‍ വേദിയില്‍ എത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. മികച്ച ഗാനത്തിനുള്ള അവസാന പട്ടികയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ ഗാനം ഉണ്ട്.

നാട്ടു നാട്ടു ഈ വർഷത്തെ ഓസ്‌കാർ ചടങ്ങിൽ അവതരിപ്പിക്കുമെന്ന് ഓസ്കാര്‍ ചടങ്ങിന്റെ സംഘടകര്‍ കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചത്. 95-ാമത് ഓസ്‌കാർ ചടങ്ങില്‍ മാർച്ച് 12 ന് നാട്ടു നാട്ടു അവതരിപ്പിക്കാൻ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ വേദിയില്‍ എത്തും.

ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ഒരുങ്ങുകയാണ് ചിത്രം. അമേരിക്കയിലാണ് ചിത്രത്തിന്റെ റി- റിലീസ്. ഇരുനൂറോളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം യുഎസിൽ വിതരണം ചെയ്ത വേരിയൻസ് ഫിലിംസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments