Friday, March 24, 2023

HomeCinemaസംഗീതപരിപാടിക്കിടെ ഡ്രോണ്‍ തലയിലിടിച്ച്‌ ഗായകന്‍ ബെന്നി ദയാലിന് പരിക്ക്

സംഗീതപരിപാടിക്കിടെ ഡ്രോണ്‍ തലയിലിടിച്ച്‌ ഗായകന്‍ ബെന്നി ദയാലിന് പരിക്ക്

spot_img
spot_img

ചെന്നൈയില്‍ സംഗീതപരിപാടിക്കിടെ ഡ്രോണ്‍ ക്യാമറ തലയിലിടിച്ച്‌ പ്രശസ്ത ഗായകന്‍ ബെന്നി ദയാലിന് പരിക്ക്.

ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടം സംഭവിച്ചത്.

ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ ബെന്നി ദയാലിന്റെ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. ഗായകന്റെ രണ്ട് വിരലുകള്‍ക്കും കാര്യമായ പരിക്കുകളുണ്ട്. ദാരുണമായ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിട്ടുകൊണ്ട് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

അദ്ദേഹം പരിപാടി അവതരിപ്പിച്ച്‌ തുടങ്ങിയത് മുതല്‍ ഡ്രോണ്‍ സ്‌റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ഗായകന്റെ സമീപത്തുകൂടിയായിരുന്നു ഡ്രോണ്‍ പറപ്പിച്ചത്. ‘ഉര്‍വശി ഉര്‍വശി’ എന്ന ഗാനം പാടുകയായിരുന്ന ബെന്നി പിറകിലേക്ക് നീങ്ങവെ ഡ്രോണ്‍ തലയില്‍ ഇടിച്ചു. പരിക്കേറ്റ താരം മുട്ടുകുത്തി ഇരിക്കുന്നതും സംഘാടകര്‍ വേദിയിലേയ്ക്ക് എത്തുന്നതും വീഡിയോയിലുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments