Wednesday, March 22, 2023

HomeCinema‘കാര്‍പെന്‍റേഴ്‌സിന്റെ താളം കേട്ട് വളര്‍ന്ന ഞാനിതാ ഓസ്കറുമായി ; കീരവാണി

‘കാര്‍പെന്‍റേഴ്‌സിന്റെ താളം കേട്ട് വളര്‍ന്ന ഞാനിതാ ഓസ്കറുമായി ; കീരവാണി

spot_img
spot_img

‘സ്ലം ഡോഗ് മില്യനെയറിലെ’ ജയ് ഹോയ്‌ക്കു ശേഷം വീണ്ടും ഒരു ഇന്ത്യന്‍ ഗാനത്തിന് ഓസ്കര്‍  ലഭിക്കുന്നത് നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത RRRല്‍ എം.എം. കീരവാണിയുടെ സംഗീതവും, ചദ്രബോസിന്റെ വരികളും, രാഹുല്‍ സിപിലിഗഞ്ചും കാലഭൈരവയും നല്‍കിയ ശബ്ദവും, ഒപ്പം രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും സമ്മാനിച്ച ചടുലമായ ചുവടുകളും ചേര്‍ന്ന ഗാനത്തിന് ഒട്ടേറെ ആരാധകരുമുണ്ട്. മികച്ച ഒറിജിനല്‍ ഗാനത്തിനാണ് പുരസ്‌കാരം.

കീരവാണിയാണ് ഓസ്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതും. ‘കാര്‍പെന്‍റേഴ്‌സിന്റെ താളം കേട്ട് വളര്‍ന്ന ഞാനിതാ ഓസ്കറുമായി. എന്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ ഭാരതീയന്റെയും അഭിമാനമായി RRR വിജയിക്കണം, അതെന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കണം’ അദ്ദേഹം പറഞ്ഞു.

RRRല്‍ ബ്രിട്ടീഷ് ഗവര്‍ണറെ വെല്ലുവിളിക്കുന്ന രണ്ട് ഇന്ത്യന്‍ വിപ്ലവകാരികളുടെ രംഗത്തിലാണ് ഗാനം പ്രത്യക്ഷപ്പെടുന്നത്. മത്സരിച്ചു നൃത്തം ചെയ്താണ് അവര്‍ ആ വെല്ലുവിളി സ്വീകരിച്ചത്.

പ്രേം രക്ഷിത്ത് ആണ് ഇതിലെ ചടുല നൃത്തരംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തത്. ‘സാധ്യമല്ലെന്ന് തോന്നിയെങ്കിലും രാജമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ അത് സംഭവിച്ചത്. ഞാന്‍ വളരെ സന്തോഷവാനാണ്. ജൂനിയര്‍ എന്‍ടിആര്‍, ചരണ്‍ സാര്‍ എന്നീ രണ്ട് നായകന്മാര്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചത്. ഇരുവരും നല്ല നര്‍ത്തകരാണ്. എല്ലാത്തിലുമുപരിയായി കീരവാണി സാറിന്റെ സംഗീതം,’ എന്നായിരുന്നു കൊറിയോഗ്രാഫറുടെ പ്രതികരണം.

ഗാനവും അതിന്റെ ഹുക്ക് സ്റ്റെപ്പുകളും കൊറിയോഗ്രാഫി ചെയ്ത രക്ഷിത്ത് ഗോള്‍ഡന്‍ ഗ്ലോബ്സ് പുരസ്‌കാരം ലഭിച്ച വേളയില്‍ സന്തോഷമടക്കാനാവാതെ ഒന്നര മണിക്കൂര്‍ ടോയ്‌ലെറ്റില്‍ ചെന്ന് കരഞ്ഞു തീര്‍ക്കുകയായിരുന്നു. ഗാനം എന്താവണം, എങ്ങനെയാവണം എന്നതിനെക്കുറിച്ചെല്ലാം രാജമൗലി രൂപരേഖ നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments