Thursday, April 25, 2024

HomeCinema വന്‍ പരാജയമായി കങ്കണ ചിത്രം 'തലൈവി'; 6 കോടി റീ ഫണ്ട് ആവശ്യപ്പെട്ട് സീ സ്റ്റുഡിയോസ്

 വന്‍ പരാജയമായി കങ്കണ ചിത്രം ‘തലൈവി’; 6 കോടി റീ ഫണ്ട് ആവശ്യപ്പെട്ട് സീ സ്റ്റുഡിയോസ്

spot_img
spot_img

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തിയ ചിത്രമാണ് ‘തലൈവി’. എ.എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്.

തമിഴില്‍ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇതെങ്കിലും ചിത്രത്തിന്‍റെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ അത് പ്രതിഫലിച്ചിരുന്നില്ല. ഇപ്പോഴിതാ നിര്‍മാതാക്കളായ വിബ്രി മോഷന്‍ പിക്‌ചേഴ്‌സിനെതിരെ സിനിമയുടെ വിതരണ കമ്ബനിയായ സീ സ്റ്റുഡിയോസ് 6 കോടി റീ ഫണ്ട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ വിതരണാവകാശത്തിനായി കമ്ബനി ആറു കോടി രൂപ മുന്‍കൂറായി നല്‍കിയിരുന്നു. എന്നാല്‍ ഈ പണം തിരിച്ചുകിട്ടിയില്ല. പണം തിരിച്ചു തരണമെന്നാവശ്യപ്പെട്ട് ഈമെയിലും ലെറ്ററുകളുമെല്ലാം അയച്ചെങ്കിലും നിര്‍മാതാക്കളുടെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള പ്രതികരണവുമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വിതരണക്കാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ഇ-ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2021 സെപ്തംബര്‍ 10നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. രണ്ടാഴ്ചക്കുള്ളില്‍ തന്നെ നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീം ചെയ്തു. ഇതിനെ തുടര്‍ന്ന് മള്‍ട്ടിപ്ലക്‌സുകള്‍ ചിത്രം ബഹിഷ്‌കരിക്കുകയായിരുന്നു. തോഴി ശശികലയായി മലയാളി നടി ഷംന കാസിം, ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്ബി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments