Friday, April 19, 2024

HomeCinemaആദിവാസി കുടുംബത്തിന് സിനിമ കാണാന്‍ പ്രവേശനം നിഷേധിച്ച തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരെ കേസ്

ആദിവാസി കുടുംബത്തിന് സിനിമ കാണാന്‍ പ്രവേശനം നിഷേധിച്ച തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരെ കേസ്

spot_img
spot_img

ചെന്നൈ: ആദിവാസി കുടുംബത്തിന് സിനിമ കാണാന്‍ പ്രവേശനം നിഷേധിച്ച തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്.

തമിഴ്‌നാട്ടിലെ ചെന്നൈയിലെ രോഹിണി തിയേറ്ററിലെ രണ്ട് ടിക്കറ്റ് ചെക്കര്‍മാര്‍ക്കെതിരെയാണ് ചെന്നൈ, കോയമ്ബേട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയായിരുന്നു കേസിനാസ്‌പദമായ സംഭവം.കാശ് കൊടുത്ത് ടിക്കറ്റ് എടുത്തിട്ടും നരിക്കുറവര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് ടിക്കറ്റ് പരിശോധകര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

തിയേറ്ററിലേക്ക് കയറാനാവാതെ ഇവര്‍ വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ തിയേറ്ററിനെതിരെ ഉയര്‍ന്നു.എന്നാല്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം യു/എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ കാണാന്‍ എത്തിയതുകൊണ്ടാണ് കുടുംബത്തിനെ തടഞ്ഞതെന്ന വിശദീകരണവുമായി തിയേറ്റര്‍ മാനേജ്‌മെന്‍റ് രംഗത്തെത്തി.തുടര്‍ന്ന് കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിച്ചു. ഈ കുടുംബം തിയേറ്ററില്‍ ഇരുന്ന് സിനിമ കാണുന്ന വീഡിയോയും രോഹിണി സില്‍വര്‍ സ്‌ക്രീന്‍സ് പങ്കുവച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments