മുംബൈ: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വളരെ കുറിച്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്.
ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ ബോളിവുഡ് താരങ്ങളും അംബാനി കുടുംബവും പങ്കെടുത്തു.
വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്താകാതിരിക്കാന്‍ ചടങ്ങിനെത്തിയവരുടെ ഫോണുകളിലെ ക്യാമറയില്‍ സുരക്ഷാ ജീവനക്കാര്‍ സ്റ്റിക്കറൊട്ടിച്ചിരുന്നു.