ടീം അക്കരക്കൂട്ടം പ്രൊഡക്ഷൻഷൻസിന്റെ അമേരിക്കൻ മണ്ണ് എന്ന വെബ് സീരിയലിന്റെ പ്രക്ഷേപണം യു ട്യൂബിൽ വിജയകരമായി പുരോഗമിക്കുന്നു.ഏഴുപതുകളിലും എൺപതുകളിലും അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ ജീവിതനേർഛേദം ആണ് അമേരിക്കൻ മണ്ണ് പറഞ്ഞു വയ്ക്കുന്നത്. സംവിധാനത്തോടൊപ്പം അനിൽ ആറന്മുള, ബേബി എന്ന ശക്തമായ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. കഥയും സ്ക്രിപ്റ്റും ഒരുക്കുന്ന ജോസഫ് കെന്നഡി പലിശക്കാരൻ തോമാച്ചനായും തിളങ്ങുന്നു. മാമ്പഴകാട്ടിൽ കാരണവരായി കറിയാച്ചനും ഫാദർ മാത്യുവിന്റെ റോളിൽ മൈസൂർ തമ്പിയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. രാജീവിന്റെ സണ്ണി, ബിജു മോഹന്റെ ബിജു, ജെനിയുടെയും, റെയ്നയുടെയും സെലിൻ – ജോണി ദമ്പതികളുടെയും കഥാപാത്രങ്ങൾ കഥയ്ക്ക് കൊഴുപ്പും പിരിമുറുക്കവും നൽകുന്നു.ഖാലിദ് ക്യാമറ. ഹോളിവൂഡിലെ പരിചയ സമ്പത്തുമായി മലയാള സിനിമ നിർമാതാവ് കൂടിയായ അലൻ സിറിയക് ആലഞ്ചേരിൽ ഖാലിദിന്റെ അഭാവത്തിൽ ക്യാമറ ചലിപ്പിക്കുകയും ,ടീമിനൊപ്പം സാങ്കേതിക ഉപദേശങ്ങൾ നൽകി പ്രവർത്തിക്കുകയും ചെയ്യുന്നു. ഹ്യൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും ചിത്രീ കരിക്കുന്നു.P R O റെനി .