Thursday, December 5, 2024

HomeCinemaഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്നും വന്നത്, ദേശീയഭാഷയാക്കണം: കങ്കണ

ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്നും വന്നത്, ദേശീയഭാഷയാക്കണം: കങ്കണ

spot_img
spot_img

മുംബൈ: ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്നും വന്നതാണെന്നും അതിനാല്‍ സംസ്‌കൃതത്തെ ദേശീയഭാഷയാക്കണമെന്നും നടി കങ്കണ റണാവത്ത് പറഞ്ഞു.

ഹിന്ദി നമ്മുടെ ദേശിയ ഭാഷയാണെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞതില്‍ തെറ്റില്ല എന്നാണ് താരം പറഞ്ഞത്. എന്നാല്‍ സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കങ്കണ വ്യക്തമാക്കി.

ഇംഗ്ലീഷ്, ഹിന്ദി, ജര്‍മനി, ഫ്രഞ്ച് തുടങ്ങിയ ഭാഷകളെല്ലാം സംസ്‌കൃതത്തില്‍ നിന്ന് വന്നവയാണ്. എന്തുകൊണ്ട് സംസ്‌കൃതത്തെ ദേശിയ ഭാഷയാക്കിക്കൂടാ. സ്‌കൂളില്‍ എന്തുകൊണ്ടാണ് നിര്‍ബന്ധമാക്കാത്തത്. എനിക്ക് അത് അറിയില്ല. പുതിയ ചിത്രം ധാകഡിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് താരം അഭിപ്രായം പറഞ്ഞത്.

ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗണ്‍ പറയുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഓരോരുത്തര്‍ക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാന്‍ അവകാശമുണ്ടെന്നും താരം വ്യക്തമാക്കി. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്നും കങ്കണ കങ്കണ റണൗത്ത് പറഞ്ഞു. ‘

ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, അതിനാല്‍, ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗണ്‍ ജി പറഞ്ഞപ്പോള്‍, അദ്ദേഹത്തിന് തെറ്റില്ല. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ മനസ്സിലാക്കുന്ന ഒരേയൊരു ബോധമാണെങ്കില്‍, അത് നിങ്ങളുടെ തെറ്റാണ്. എങ്കില്‍. കന്നഡ ഹിന്ദിയേക്കാള്‍ പഴയതാണ്, തമിഴും പഴയതാണെന്ന് ആരോ എന്നോട് പറയുന്നു, അപ്പോള്‍ അവരും തെറ്റല്ലട – കങ്കണ വ്യക്തമാക്കി.

ഹിന്ദി ദേശിയ ഭാഷയല്ലെന്ന കിച്ചാ സുദീപിന്റെ അഭിപ്രായമാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഒരു അഭിമുഖത്തിനിടെ കെജിഎഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തത്. ഇന്ന് ഏത് സിനിമയാണ് ഹിന്ദി പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും താരം ചോദിച്ചു.

അതിനു പിന്നാലെ പ്രതികരണവുമായി അജയ് ദേവ്ഗണ്‍ രംഗത്തെത്തി. എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നത് എന്നാണ് അജയ് ട്വീറ്റ് ചെയ്തത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്ര ഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments