ചെന്നൈ: തമിഴ് സിനിമയിലെ ദളപതി വിജയ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ട്വിറ്ററിലും വിജയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ട്.
ഇത് അഡ്മിന്മാരാണ് നോക്കുന്നതെന്ന് പൊതുവേദിയില്‍ വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്യുടെ ഫോളോവേഴ്സ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലും വിജയ് ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു.
ഇന്‍സ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കില്‍ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ 7.5 ലക്ഷത്തോളം ഫോളോവേര്‍സാണ് വിജയ് നേടിയത്. നിലവില്‍ 27 ലക്ഷത്തിലധികം പേര് അകൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. ഇതുവരെ താരം ആരെയും പിന്തുടരുന്നില്ലഇതുവരെ താരം ആരെയും പിന്തുടരുന്നില്ല