കലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മിച്ച് നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടന്നു. തിരക്കഥാകൃത്തായ റാഫിയുടെ മകന്‍ മുബിന്‍ എം. റാഫിയാണ് ചിത്രത്തിലെ നായക വേഷത്തില്‍ എത്തുന്നത്. അര്‍ജുന്‍ അശോകനും ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഞാന്‍ പ്രകാശന്‍, മകള്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ താരം ദേവിക സഞ്ജയ് നായിക വേഷത്തിലെത്തുന്നു. റാഫിയാണ് തിരക്കഥ. ‘സംഭവം നടന്ന രാത്രിയില്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.
പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ഒന്നായിരുന്നു പൂജാ വേദി. നടന്‍ ദിലീപ്, ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ, നമിതാ പ്രമോദ്, ലാല്‍, ബിബിന്‍ ജോര്‍ജ്, ഷാഫി, രമേശ് പിഷാരടി തുടങ്ങിയവര്‍ ചടങ്ങിനെത്തി. സംവിധായകനെന്ന നിലയിലെ നാദിര്‍ഷയുടെ ആറാമത്തെ ചിത്രമാണിത്.
ഹൃദയം എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകന്‍ ഹെഷം അബ്ദുല്‍ വഹാബാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ദീപക് ഡി മേനോനാണ് ചായാഗ്രാഹകന്‍.
എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈനര്‍ സപ്ത റെക്കോര്‍ഡ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, പ്രൊജക്റ്റ് ഡിസൈനര്‍ സൈലക്‌സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍, അസോഷ്യേറ്റ് ഡയറക്ടര്‍ വിജീഷ് പിള്ള, സ്റ്റില്‍സ് യൂനസ് കുന്തായി, ഡിസൈന്‍ യെല്ലോടൂത്ത്, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.