Wednesday, May 21, 2025

HomeCinemaലഹരിമരുന്ന് കേസ്: അറസ്റ്റിലായ നടി ക്രിസാന്‍ പെരേര മോചിതയായി, കുടുക്കിയ രണ്ടുപേര്‍...

ലഹരിമരുന്ന് കേസ്: അറസ്റ്റിലായ നടി ക്രിസാന്‍ പെരേര മോചിതയായി, കുടുക്കിയ രണ്ടുപേര്‍ അറസ്റ്റില്‍

spot_img
spot_img

റിയാദ്: ലഹരിമരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാന്‍ പെരേര ബുധനാഴ്ച ജയില്‍മോചിതയായി. 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലേക്കു തിരിക്കും. ക്രിസാനിനെ കുടുക്കിയതാണെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നടിയെ മനപൂര്‍വ്വം കുടുക്കിയ സംഭവത്തില്‍ ആന്റണി പോള്‍, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ട്രോഫിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ലഹരിമരുന്ന്. ഏപ്രില്‍ ഒന്നിനാണ് ക്രിസാനിനെ ഷാര്‍ജയിലെ ജയിലില്‍ അടച്ചത്. രാജ്യാന്തര വെബ്‌സീരീസിന്റെ ഓഡിഷനായി ഷാര്‍യിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോള്‍ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നല്‍കുകയായിരുന്നു. ക്രിസാന്‍ ഷാര്‍ജ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികള്‍ ഷാര്‍ജ പൊലീസില്‍ ലഹരിമരുന്നിനെക്കുറിച്ച് വിവരം നല്‍കുകയായിരുന്നു.

ആന്റണിക്ക് പെരേര കുടുംബവുമായുണ്ടായ പൂര്‍വവൈരാഗ്യമാണ് ക്രിസാനിനെ കുടുക്കിയതിലേക്ക് എത്തിച്ചത്. ക്രിസാനിന്റെ അമ്മ പ്രേമില, സഹോദരന്‍ കെവിന്‍ എന്നിവരുമായി ആന്റണി പലവട്ടം വഴക്കുണ്ടാക്കിയിട്ടുണ്ട്.

ബോറിവാലിയിലെ ബേക്കറി ഉടമയാണ് ആന്റണി പോള്‍. രവി ബാങ്കില്‍ ജോലി ചെയ്യുന്നയാളാണ്. മേയ് രണ്ട് വരെ ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ഇത്തരം രീതിയില്‍ മൂന്നുപേരെ കുടുക്കിയതായി ഇവര്‍ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments