Friday, March 29, 2024

HomeCinemaകാസര്‍കോടിനെകുറിച്ച വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ രഞ്‍ജിത്ത്

കാസര്‍കോടിനെകുറിച്ച വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ രഞ്‍ജിത്ത്

spot_img
spot_img

കൊച്ചി: മയക്കുമരുന്ന് എത്തിക്കാന്‍ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ കാസര്‍കോടാണ് ചിത്രീകരിക്കുന്നത് എന്ന നിര്‍മാതാവ് രജപുത്ര രഞ്‍ജിത്തിന്റെ പ്രസ്‍താവന വിവാദമായിരുന്നു.

ഇപ്പോള്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച്‌ രഞ്‍ജിത്ത് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലാണ് രഞ്ജിത്ത് ഇത് സംബന്ധിച്ച്‌ പോസ്റ്റിട്ടത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ് എന്നാണ് രഞ്‍ജിത്ത് വിവാദ പ്രസ്താവനയെക്കുറിച്ച്‌ പറയുന്നത്.

രഞ്‍ജിത്തിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച്‌ പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസര്‍ഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments