Thursday, March 28, 2024

HomeCinemaകളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് പി.എസ് -2; ഒറ്റ ദിവസം 61 കോടി

കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് പി.എസ് -2; ഒറ്റ ദിവസം 61 കോടി

spot_img
spot_img

കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് പൊന്നിയിന്‍ സെല്‍വന്‍ 2 മുന്നേറുന്നു. ചിത്രത്തിന്റെ ആദ്യ ദിന ആഗോള കലക്ഷന്‍ 61 കോടിയാണ്. തമിഴ്‌നാട്ടില്‍ നിന്നും 21 കോടി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം 3-4 കോടി രൂപ കലക്ഷന്‍ നേടി. കര്‍ണാടകയിലെ കലക്ഷന്‍ 4-5 കോടിയാണ്.

കേരളത്തില്‍ നിന്നും 2.95 കോടി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും 2.41 കോടി. വിദേശ കലക്ഷന്‍ 27 കോടി. ആഗോള കലക്ഷന്‍ വച്ചു നോക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും ഈ വര്‍ഷം റിലീസ് ചെയ്ത ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കലക്ഷനാണിത്. ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ ആദ്യ ദിവസം നേടിയത് 78 കോടിയാണ്.

പിഎസ്-1 ഇന്ത്യയില്‍ ആകെ 327 കോടി രൂപ നേടിയിരുന്നു. വിദേശത്ത് 169 കോടിയും. ആദ്യഭാഗത്തെക്കാള്‍ മികച്ചുനില്‍ക്കുന്നു രണ്ടാംഭാഗമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പിഎസ്-1ല്‍ തൃഷയും കാര്‍ത്തിയുമാണ് സ്‌കോര്‍ ചെയ്തതെങ്കില്‍ രണ്ടാം ഭാഗത്ത് ഐശ്വര്യ റായിയും ജയറാമുമാണ് ഞെട്ടിച്ചതെന്നും പറയുന്നു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രപ്രസിദ്ധ നോവലായ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments