ഡോക്ടര്‍ സ്ട്രെയ്ഞ്ച് ഇന്‍ ദി മള്‍ട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ബ്രഹ്മാണ്ട ഹോളീവുഡ് സിനിമ മേയ് ആറിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് .
ഇന്നുവരെ ഒരു ഹോളീവുഡ് സിനിമക്കും ലഭിക്കാത്ത വന്‍ സ്വീകാര്യതയാണ് ഈ ചലചിത്രത്തിന് ഇന്ത്യയില്‍ ലഭിച്ചിട്ടുള്ളത്.
പ്രീ ബുക്കിങ്ങ് കളക്ഷന്‍ 20 കോടി രൂപയ്ക്ക് മുകളിലെത്തി റെക്കോര്‍ഡിട്ടു. സ്പൈഡര്‍മാന്‍ നോ വേ ഹോം, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങളുടെ പ്രീ ബുക്കിങ്ങ് റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. പ്രീ ബുക്കിങ്ങ് ക്ലോസ് ചെയ്യുമ്ബോള്‍ ഏകദേശം 30 കോടിക്ക് മുകളിലെത്തുമെന്നാണ് വിലയിരുത്തല്‍.
ഡോക്ടര്‍ സ്ട്രെയ്ഞ്ച് ഇന്‍ ദി മള്‍ട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സലിലെ നേരത്തെ ഇറങ്ങിയ ആദ്യപതിപ്പുകള്‍ കണ്ടെങ്കിൽ മാത്രമെ ഈ ചിത്രത്തിന്റെ കഥ മനസിലാവുകയുള്ളു