നടന്‍ മിഥുന്‍ മുരളി വിവാഹിതനാകുന്നു. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം പങ്കുവച്ചത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.
നടി മൃദുല മുരളിയുടെ സഹോദരനാണ് മിഥുന്‍. മൃദുലയും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പത്ത് വര്‍ഷം നീണ്ട ഇരുവരുടേയും പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മൃദുലയുടെ പോസ്റ്റ്. കല്യാണിയുടെ സഹോദരി മീനാക്ഷിയുമായുള്ള തന്റെ കമ്പൈന്‍ സ്റ്റഡിയിലാണ് ഇവരുടെ പ്രണയം പൂത്തുലഞ്ഞത് എന്നാണ് മൃദുല കുറിക്കുന്നത്. അവളുടെ സഹോദരിക്കൊപ്പം പഠിക്കുന്നതിനായി അവളുടെ വീട്ടില്‍ പോകുന്നത് കൗമാരക്കാരനായ തന്റെ സഹോദരന് ഇഷ്ടമായിരുന്നില്ലെന്നും താരം കുറിച്ചു.
വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുന്‍ മുരളിയുടെ തുടക്കം. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.