കൊച്ചി : ഗുരു സോമസുന്ദരം, ആശ ശരത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു വിജയ് സംവിധാനം ചെയ്യുന്ന “ഇന്ദിര” എന്ന ചിത്രത്തിന്റെ പൂജയും തുടര്ന്ന് ചിത്രീകരണവും കൊച്ചി ചുള്ളിക്കല് പുളിക്കന് ഹൗസില് ആരംഭിച്ചു.
ആശ ശരത്താണ് ഇന്ദിര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, വിജയ് നെല്ലിസ്, അഞ്ജു കുര്യന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു.