കാണാന്‍ ഭംഗിയുള്ളതുകൊണ്ട് ഒരു പ്രത്യേക കഥാപാത്രമായി ചിന്തിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് നടി നിഖില വിമല്‍.
ഒരു നടന്റെയോ നടിയുടേയോ സൗന്ദര്യം കഥാപാത്രങ്ങള്‍ കിട്ടുന്നതിന് ഗുണകരമാവുമോ ദോഷകരമാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് നിഖില ഇക്കാര്യം പറഞ്ഞത്.
“ഒരു സിനിമയുടെ സമയത്ത് എനിക്ക് അവസരം തരാതിരുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒരാളെ അടിക്കും എന്നൊന്നും തോന്നാറില്ല. നിങ്ങളെ കണ്ടാല്‍ വളരെ നന്മയുള്ള ഒരാളായിട്ടാണ് തോന്നാറ്. നിഷ്കളങ്കമായ മുഖമാണ് എന്നെല്ലാമാണ് അതിന് മറുപടി കിട്ടിയത്. പക്ഷേ അങ്ങനെ പറയുമ്ബോള്‍ അത്ര സുഖമുള്ളതായി തോന്നാറില്ല. ഞാന്‍ അങ്ങനെയൊരാളല്ല. എന്നോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് എനിക്ക് ദേഷ്യം വന്നാല്‍ ഞാന്‍ അടിക്കും. തിരിച്ച് മറുപടി പറയും. പക്ഷേ ഈ രീതിയില്‍ എന്നെയാരും കണ്ടിട്ടില്ല”. നിഖില പറഞ്ഞു.