Thursday, December 5, 2024

HomeCinemaചുംബനം വായുവില്‍ നോക്കിയല്ല, കുറ്റം ഒരാള്‍ക്ക് മാത്രം: നടി ദുര്‍ഗ കൃഷ്ണ

ചുംബനം വായുവില്‍ നോക്കിയല്ല, കുറ്റം ഒരാള്‍ക്ക് മാത്രം: നടി ദുര്‍ഗ കൃഷ്ണ

spot_img
spot_img

സിനിമയിലെ ചുംബനംരഗത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ നടി ദുര്‍ഗ കൃഷ്ണ തന്റെ നിലപാട് തുറന്നുപറയുന്നു.

”ഞാന്‍ വായുവില്‍ നോക്കിയല്ല ഉമ്മ വയ്ക്കുന്നത്. എന്റെ കൂടെ മറ്റൊരു അഭിനേതാവ് കൂടിയുണ്ട്. പക്ഷേ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് എനിക്കെതിരെ മാത്രം. കൂടെ അഭിനയിച്ച മറ്റേ ആള്‍ക്ക് ഒരു കുഴപ്പവുമില്ല. ഞാന്‍ ആ രംഗത്തതില്‍ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാര്‍ മുഴുവന്‍ വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥ. അതാണ് ഞാന്‍ പറഞ്ഞത്, വായുവില്‍ നോക്കിയല്ല ഉമ്മ വയ്ക്കുന്നതെന്ന്. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ ശരിയല്ല.”

ധ്യാന്‍ ശ്രീനിവാസന്‍ മീ ടൂ മൂവ്‌മെന്റിനെ പുച്ഛിച്ചുസംസാരിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും നടി പറഞ്ഞു. അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണെന്നും ആ വാക്കുകള്‍ ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നുവെന്ന് ധ്യാന്‍ മറ്റൊരഭിമുഖത്തില്‍ പറഞ്ഞതായും ദുര്‍ഗ പറഞ്ഞു. ഉടല്‍ സിനിമയുടെ റിലീസിനോടനുബന്ധിച്ചു നടന്ന പ്രസ് മീറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ദുര്‍ഗ കൃഷ്ണ തന്റെ അഭിപ്രായം പങ്കുവച്ചത്.

”ധ്യാന്‍ ചേട്ടന്‍ (ധ്യാന്‍ ശ്രീനിവാസന്‍) മീ ടൂ വിനെക്കുറിച്ച് പറഞ്ഞ വിഡിയോ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹം ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു വിഡിയോ ഞാന്‍ കണ്ടിരുന്നു. ധ്യാന്‍ ചേട്ടന്‍ മീ ടൂവിനെ പുച്ഛിച്ചുകൊണ്ടു സംസാരിച്ചതാണെന്നു എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണ്. സെറ്റിലാണെങ്കിലും എല്ലാവരുമായും അത്തരത്തിലാണ് അദ്ദേഹം സംസാരിക്കുക. ഇനിയിപ്പോ അദ്ദേഹത്തിന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അദ്ദേഹം ക്ഷമ ചോദിച്ചിട്ടുണ്ടല്ലോ.”ദുര്‍ഗ പറയുന്നു.

വിജയ് ബാബുവിനെതിരെ മീ ടൂ ആരോപണം വന്നിട്ട് ഒരു പ്രതികരണവും രേഖപ്പെടുത്തിയില്ലല്ലോ എന്ന ചോദ്യത്തിന് ദുര്‍ഗ പ്രതികരിച്ചതിങ്ങനെ: ഈ വിഷയത്തില്‍ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല, വിജയ് ബാബു സാറിന്റെ ഭാഗത്താണോ തെറ്റ് എന്ന് എവിടെയും തെളിഞ്ഞിട്ടില്ല. പ്രൂവ് ചെയ്യാതെ ഒരാളെ കുററം പറഞ്ഞു കഴിഞ്ഞിട്ട് അയാള്‍ തെറ്റുകാരനല്ല അല്ല എന്ന് തെളിഞ്ഞാല്‍ നമ്മള്‍ വിഷമിക്കേണ്ടി വരില്ലേ. എനിക്ക് കൃത്യമായ ധാരണയുള്ള കാര്യങ്ങളില്‍ ഞാന്‍ എന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. പക്ഷേ അദ്ദേഹം പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. പേര് വെളിപ്പെടുത്തി അവരെ ഇത്തരമൊരു സാഹചര്യത്തില്‍ എത്തിക്കാന്‍ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments