പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ജസ്റ്റിസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ഒക്ടോബര്‍ 18ന് ന്യൂഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കുമെന്ന് പ്രൊമോട്ടര്‍മാരായ BookMyShow, AEG Presents Asia അറിയിച്ചു.
‘ബേബി’, ‘സോറി’, ‘ഗോസ്റ്റ്’, ‘ലോണ്‍ലി’ തുടങ്ങിയ ട്രാക്കുകള്‍ക്ക് പേരുകേട്ട കനേഡിയന്‍ ഗായകന്‍, മെയ് മുതല്‍ 2023 മാര്‍ച്ച് വരെ 30ലധികം രാജ്യങ്ങളില്‍ പര്യടനം നടത്തും. 125ലധികം ഷോകള്‍ നടത്തും. ഈ മാസം മെക്‌സിക്കോയില്‍ ആരംഭിച്ച ടൂര്‍ ജൂലൈയില്‍ ഇറ്റലിയില്‍ അവസാനിപ്പിച്ചു. ഓഗസ്റ്റില്‍ സ്‌കാന്‍ഡിനേവിയയില്‍ ഷോകള്‍ തുടരും, തുടര്‍ന്ന് ഒക്ടോബറില്‍ തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് (ജെഎല്‍എന്‍ സ്റ്റേഡിയം) സംഗീത കച്ചേരി നടക്കുക. ജസ്റ്റിന്‍ ബീബറിന്റെ ഷോയ്‌ക്കുള്ള ടിക്കറ്റുകള്‍ ജൂണ്‍ 4 മുതല്‍ BookMyShowയില്‍ വില്‍പ്പനയ്‌ക്കെത്തും. ജൂണ്‍ 2ന് പ്രീ-സെയില്‍ വിന്‍ഡോ തുറക്കും. 4,000 രൂപ മുതലാണ് ടിക്കറ്റുകളുടെ വില.
ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം ഈ വര്‍ഷം അവസാനിക്കും. ലോക സന്ദര്‍ശനം 2023ന്റെ തുടക്കത്തില്‍ യുകെയിലേക്കും യൂറോപ്പിലേക്കും എത്തും. അതിന് മുമ്ബ് ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം അവസാനിക്കും.
ദുബായ്, ബഹ്റൈന്‍, സിഡ്നി, മനില, ആംസ്റ്റര്‍ഡാം, ലണ്ടന്‍, ഡബ്ലിന്‍ എന്നിവിടങ്ങളിലേക്കുളള സന്ദര്‍ശനത്തിന്റെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്.