Thursday, December 5, 2024

HomeCinemaകങ്കണയുടെ ധാക്കഡ് വമ്പന്‍ പരാജയം, 80 കോടി മുടക്കി കിട്ടിയത് 3 കോടി

കങ്കണയുടെ ധാക്കഡ് വമ്പന്‍ പരാജയം, 80 കോടി മുടക്കി കിട്ടിയത് 3 കോടി

spot_img
spot_img

കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ധാക്കഡ് എന്ന ചിത്രം. മെയ് 20ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് 3 കോടി രൂപയാണ്. എണ്‍പത് കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മോശം അഭിപ്രായമായിരുന്നു ചിത്രത്തെക്കുറിച്ച് ഉയര്‍ന്നത്. ധാക്കഡിന്റെ കൂടെ റിലീസ് ചെയ്ത കോമഡി ചിത്രമായ ഭൂല്‍ ഭുലയ്യ 2 ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതും കങ്കണയ്ക്ക് വിനയായി മാറി. ധാക്കഡ് പ്രദര്‍ശിപ്പിച്ചിരുന്ന പല തിയറ്ററുകളിലും ആളില്ലാത്തതിനാല്‍ ഭൂല്‍ ഭുലയ്യ പ്രദര്‍ശിപ്പിക്കുകയാണ്.

ഈ ചിത്രവും പരാജയമായതോടെ കങ്കണയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായിരിക്കുകയാണ്. തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകള്‍ ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞിരുന്നു. കങ്കണയെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാന്‍ ഒരുങ്ങിയവരൊക്കെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

റസ്‌നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് സ്‌പൈ ത്രില്ലറാണ്. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments