നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഹർജിക്കാരൻ നാട്ടിലെത്തിയ ശേഷം മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം എടുക്കാമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
30ന് എത്തുമ്പോൾ അറസ്റ്റ് ചെയ്യരുതെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത ശേഷം നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് വിദേശത്തേക്ക് കടന്നതെന്നും എ.ഡി.ജി.പി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണത്തിന് എ.ഡി.ജി.പി ഇന്നു വരെ സമയം തേടുകയായിരുന്നു.
തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. വിമാന ടിക്കറ്റും കഴിഞ്ഞ ദിവസം വിജയ് ബാബു ഹാജരാക്കിയിരുന്നു