പേരിനൊപ്പം ഒടുവില്‍ എന്ന സംബോധന ഉണ്ടെങ്കിലും അഭിനയത്തില്‍ മുമ്പന്‍ ആയിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. അഭിനയ മികവുകൊണ്ട് വിസ്മയിപ്പിച്ച ഒടുവില്‍ ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം. 2006 മേയ് 27നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഗൗരവമുള്ള വേഷങ്ങളിലും കോമഡി രംഗങ്ങളിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കു വേറിട്ട ശൈലിയായിരുന്നു. ദേവാസുരം, യോദ്ധ, തൂവല്‍ കൊട്ടാരം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സിഐഡി മൂസ, ആറാം തമ്പുരാന്‍, രസതന്ത്രം തുടങ്ങിയ സിനിമകള്‍ പ്രധാനമാണ്.
2002ല്‍ നിഴല്‍ കൂത്ത് എന്ന സിനിമയില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തൂവല്‍ കൊട്ടാരം, കഥാപുരുഷന്‍ തുടങ്ങിയ സിനിമകള്‍ക്കു മികച്ച സഹനടനുള്ള പുരസ്‌കാരവും കിട്ടി. തറവാടിയായ അമ്മാവനായും കുലീനതയുള്ള കാരണവരായും വീട്ടുകാരുടെ പ്രിയപ്പെട്ട കാര്യസ്ഥനായും തനി നാട്ടിന്‍പുറത്തുകാരനായുമൊക്കെ വെള്ളിത്തിരയില്‍ തിളങ്ങിയാണ് അദ്ദേഹം വിടവാങ്ങിയത്.
നടന്റെ സ്മരണ നിലനിര്‍ത്താന്‍ കേരളശ്ശേരിയില്‍ സാംസ്‌കാരിക വകുപ്പ് ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം പണിതിട്ടുണ്ട്. ഭാര്യ: പത്മജ. മക്കള്‍: പത്മിനി, ശാലിനി.