‘ഹോം’ സിനിമയുടെ നിര്‍മാതാവ് പീഡനക്കേസില്‍പെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും ആ വിവാദം സംസ്ഥാന സിനിമ അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ജൂറി ചെയര്‍മാന്‍ സയിദ് അഖ്തര്‍ മിര്‍സ പറഞ്ഞു.
മികച്ച നടനെ തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അസാമാന്യ മികവോടെയാണു ബിജു മേനോനും ജോജു ജോര്‍ജും അവതരിപ്പിച്ചത് മിര്‍സ പറഞ്ഞു.
‘ഹോം’ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ഇന്ദ്രന്‍സ്, മഞ്ജു പിള്ള എന്നിവര്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ ഈ സിനിമ തഴയപ്പെട്ടു. ഒരു അവാര്‍ഡ് പോലും നല്‍കിയില്ല. ഡോ. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
കലാമേന്മയുള്ള മികച്ച ജനപ്രിയ സിനിമ നിര്‍ണയിക്കുന്നതിനു ഭാവിയില്‍ ഒടിടി റിലീസുകളെയും പരിഗണിക്കണമെന്നു ജൂറി നിര്‍ദേശിച്ചു. മറ്റു പ്രധാന ശുപാര്‍ശകള്‍: സ്ത്രീ ട്രാന്‍സ്െജന്‍ഡര്‍ പ്രത്യേക അവാര്‍ഡ് എന്ന ശീര്‍ഷകം സാമൂഹികമായ സ്വീകാര്യത പ്രതിഫലിപ്പിക്കുന്ന തരത്തില്‍ മാറ്റണം, ആക്ഷന്‍ കൊറിയോഗ്രഫിക്കു പുരസ്‌കാരമാകാം, കുട്ടികളുടെ ചിത്രങ്ങള്‍ നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ അവാര്‍ഡിനു പരിഗണിക്കാതിരിക്കണം.