Thursday, June 1, 2023

HomeCinemaഇനി മലയാള സിനിമരംഗത്തോ സാഹിത്യരംഗത്തോ എഴുത്തുകാർ വഞ്ചിക്കപ്പെടില്ല

ഇനി മലയാള സിനിമരംഗത്തോ സാഹിത്യരംഗത്തോ എഴുത്തുകാർ വഞ്ചിക്കപ്പെടില്ല

spot_img
spot_img

മലയാളഭൂമി ശശിധരൻനായർ

മലയാള സിനിമ എല്ലാ അർത്ഥത്തിലും മാറിക്കൊണ്ടിരിക്കുന്നു. നല്ല മാറ്റത്തിന്റെ ശംഖനാദവുമായി മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് (MFTC) മലയാള സിനിമക്കൊപ്പം.

തിരുവനന്തപുരം: നിങ്ങൾ എഴുത്തുകാരനാണോ? നിങ്ങളുടെ കഥയോ തിരക്കഥയോ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ്
കോമേഴ്‌സിൽ രജിസ്റ്റർ ചെയ്താൽ ആ കഥയോ അതിന്റെ ആശയമോ ഭാഗികമായോ പൂർണമായോ മോഷ്ടിച്ച്‌ ഉപയോഗിക്കാൻ ആർക്കും പറ്റില്ല. MFTC യിൽ രജിസ്റ്റർ ചെയ്ത കഥക്കും തിരക്കഥക്കും നിയമപരിരക്ഷയുണ്ട്.

MFTC യുടെ വാട്ടർമാർക്കും രജിസ്ട്രേഷൻ നമ്പറും തീയതിയും സമയവുമുള്ള കഥയോ തിരക്കഥയോ സിനിമക്ക് പരിഗണിക്കാനായി ആർക്കുവേണമെങ്കിലും അയച്ചു കൊടുക്കാം. അത് ആർക്കും ദുരുപയോഗം ചെയ്യാൻ പറ്റാത്തവിധം സുരക്ഷിതമാണ്. അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലാണ് MFTC കഥയും തിരക്കഥയും രജിസ്റ്റർ ചെയ്യുന്നത്.

ഒപ്പം കൂടുതൽ സുരക്ഷിതത്വത്തിന്നായി നിർമിതബുദ്ധി (Artificial Intelligence) എപ്രകാരം വിനിയോഗിക്കാമെന്നതിനെക്കുറിച്ചും അതിന്റെ സാദ്ധ്യതകളെക്കുറിച്ചും സാമ്പത്തികച്ചെലവുകളെയും വരുമാനത്തെയും സംബന്ധിച്ചും പഠനങ്ങൾ നടത്തി വരുന്നു. ഉൾപ്പെടുത്താൻ പറ്റുമെങ്കിൽ നിർമിത ബുദ്ധിയും ഇക്കാര്യത്തിൽ ഉൾപ്പെടുത്തും.

കഥക്കും സ്ക്രിപ്റ്റ്നും അത്യാധുനികമായ രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തുന്ന മലയാള സിനിമരംഗത്തെ ഏക സംഘടനയാണ് MFTC.

ഒരു മാസത്തിന്നകം ഈ സംവിധാനം നിലവിൽ വരും. കഥയുടെ വൺ ലൈൻ രജിസ്റ്റർ ചെയ്യാൻ ₹2,500 രൂപയും ഫുൾ സ്ക്രിപ്റ്റ് രജിസ്റ്റർ ചെയ്യാൻ ₹3,000 രൂപയുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ഫീസ്.

എപ്രകാരം രജിസ്റ്റർ ചെയ്യാം?

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിൽ അംഗമല്ലാത്തവർ അംഗമായ ശേഷം ലഭിക്കുന്ന യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് www.malayalamfilmtvchamber.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷനായി ലോഗിൻ ചെയ്യാവുന്നതാണ്. ആദ്യത്തെ ലോഗിന് ശേഷം പാസ്സ്‌വേർഡ്‌ ചേഞ്ച് ചെയ്യണം. സ്റ്റോറി വൺ ലൈനോ ഫുൾ സ്ക്രിപ്റ്റോ ഏതാണ് രജിസ്റ്റർ ചെയ്യേണ്ടതെങ്കിൽ ആ വിഭാഗത്തിലേക്കു പോയി അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക. സ്റ്റോറി വൺ ലൈനോ ഫുൾ സ്ക്രിപ്റ്റോ compressed pdf attachment ആയി സബ്‌മിറ്റ് ചെയ്യുക. അല്പനിമിഷങ്ങൾക്കുള്ളിൽ അപേക്ഷകന് ഇമെയിലും അറ്റാച്ച്മെന്റായി സബ്‌മിറ്റ് ചെയ്ത കഥയുടെ വൺ ലൈനോ ഫുൾ സ്ക്രിപ്റ്റോ രജിസ്റ്റർ ചെയ്തു ലഭിക്കും.

എല്ലാ പേജിലും MFTC യുടെ വാട്ടർ മാർക്കും രജിസ്ട്രേഷൻ നമ്പർ, റഫറൻസ് നമ്പർ, തീയതി, സമയം എല്ലാം രേഖപ്പെടുത്തിയിരിക്കും. എല്ലാം സമ്പൂർണമായി ഡിജിറ്റലായും ഓട്ടോമാറ്റിക് ആയും നടക്കും. മാന്വൽ ഇന്റർവെൻഷൻ ഇല്ല. MFTC യുടെ ജോലിക്കാർക്ക് പോലും നിങ്ങൾ രജിസ്റ്റർ ചെയ്യുന്ന കഥയോ സ്ക്രിപ്റ്റോ കാണാനോ വായിക്കാനോ സാധിക്കില്ല. ഒരാഴ്ച വരെ MFTC സെർവറിൽ നിന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത കൃതികൾ ഡൗൺലോഡ് ചെയ്യാം. അതിന് ശേഷം അത് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇത്തരം സംവിധാനം കേരളത്തിൽ ആദ്യമാണ്. ഈ സംവിധാനം നിലവിൽ വരുമ്പോൾ ആദ്യത്തെ മാസം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ഇളവ് നൽകും. അതിനാൽ കഥയോ സ്ക്രിപ്റ്റോ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ “കഥ രജിസ്റ്റർ ചെയ്യാൻ താല്പര്യമുണ്ട് ” “ഫുൾ സ്ക്രിപ്റ്റ് രജിസ്റ്റർ ചെയ്യാൻ താല്പര്യമുണ്ട്” എന്ന് മാത്രം 9757281837 എന്ന വാട്ട്‌സാപ്പിൽ മെസേജ് അയക്കുക. എത്ര പേർ ആദ്യത്തെ മാസം രജിസ്റ്റർ ചെയ്യും എന്ന വിവരത്തെ ആസ്പദമാക്കിയായിരിക്കും ഇളവുകൾ പ്രഖ്യാപിക്കുക. കൂടാതെ നിർദേശങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും അറിയിക്കുക.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments