അരിക്കൊമ്ബന്റെ കഥ സിനിമയാകുന്നു, ‘അരിക്കൊമ്ബന്‍’ എന്ന് തന്നെയാണ് ചിത്രത്തിന് പേര് .
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സാജിദ് യാഹിയയാണ്. സുഹൈല്‍ എം കോയയാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്.
എന്‍എം ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെപി എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രവുമായി ബന്ധപ്പെട്ട് താര നിര്‍ണ്ണയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്