കാൾഗറി : AI ക്യാമറ ഇടപാടിലെ അഴിമതി ആരോപണത്തിൽ വ്യക്തമായ രേഖകൾ അടക്കം കൂടുതൽ തെളിവുകൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രി നിശ്ശബ്ദത പാലിക്കുന്നത് അഴിമതി നടന്നതിന് തെളിവെന്ന് ഗൗളി മച്ചാന്മാർ.
ക്യാമറയും അനുബന്ധ സാമഗ്രികളും വാങ്ങാന്‍ SRIT, ലൈറ്റ് മാസ്റ്റര്‍ കമ്പനിക്ക് നല്‍കിയ പര്‍ച്ചേസ് ഓര്‍ഡറും ക്യാമറയുടെ സ്പെസിഫിക്കേഷന്‍ വിവരങ്ങളുമാണ് പുറത്തു വന്നിട്ടുള്ളത്. പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്ത് ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ടതും കൂടുതൽ ആരോപണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും മൈനസ് തേർട്ടി എന്റർടൈൻമെന്റ്മെന്റെ ഗൗളി 2.0 ടീം പറയുന്നു.
151 കോടിക്ക് കെല്‍ട്രോണ്‍ SRITയെ ചുമതലപ്പെടുത്തിയ എ.ഐ പദ്ധതി കരാര്‍ അവര്‍ പ്രസാഡിയോ,അല്‍ഹിന്ദ് കമ്പനികളെ ഏല്‍പ്പിച്ചു. അല്‍ഹിന്ദ് പിന്മാറിയപ്പോള്‍ എത്തിയ ലൈറ്റ് മാസ്റ്റര്‍ കമ്പനിയുമായി 2020 നവംബറില്‍ ത്രികക്ഷി കരാറുണ്ടാക്കി. ഇതു പ്രകാരം പ്രസാഡിയോ സിവില്‍ പണികളും ലൈറ്റ് മാസ്റ്റര്‍ ക്യാമറ സാമഗ്രികളും വാങ്ങണം. ലൈറ്റ് മാസ്റ്ററുമായി തെറ്റിപ്പിരിഞ്ഞെങ്കിലും SRIT അന്ന് കൈമാറിയ പര്‍ച്ചേഴ്സ് ഓര്‍ഡര്‍ വച്ച് സേഫ് കേരള പദ്ധതിയുടെ ആകെ തുക 83.6 കോടി മാത്രമെന്നാണ് ആരോപണം. ക്യാമറയുടെ സ്പെസിഫിക്കേഷനിലും ദുരൂഹത ഉണ്ടെന്നും ആരോപണം ഉയരുന്നു.
പ്രസാഡിയോ കമ്പനി വെബ്സൈറ്റില്‍ നിന്ന് എം.ഡിയുടെയും ഡയറക്ടര്‍മാരുടെയും ചിത്രങ്ങള്‍ അപ്രത്യക്ഷമായത് ആരോപണങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നു.
ബിനു തോമസ് പത്തായത്തിങ്കൽ, പ്രിൻസ് ശശിധരൻ, ബിനോയ് ജോസഫ്, ഹരി അയ്യർ, വിനീഷ് ജോസഫ്, ഹരീഷ് ബാലകൃഷ്ണൻ, ബിനേഷ് ജോസഫ്, മോൻസി എബ്രഹാം മറ്റത്തിൽ, ദിപിൻ തോമസ്, ജോർജ് പി. തങ്കച്ചൻ എന്നിവരാണ് അഭിനേതാക്കളായി എത്തുന്ന മൈനസ് തേർട്ടി എന്റർടൈൻമെന്റ്മെന്റെ ഗൗളി 2.0 ടീം വീഡിയോ സംവിധാനം നിർവ്വഹിക്കുന്നത് ബിനു തോമസ് പത്തായത്തിങ്കൽ ആണ്. ഡി ഒ പി പ്രിൻസ് ശശിധരനും സ്ക്രിപ്റ്റ് ജെറിൻ ചിറമ്മൽ ജോർജ്ജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.