Wednesday, June 7, 2023

HomeCinemaരജനീകാന്ത് അഭിനയം നിര്‍ത്തുന്നു

രജനീകാന്ത് അഭിനയം നിര്‍ത്തുന്നു

spot_img
spot_img

സൂപ്പര്‍താരം രജനീകാന്ത് അരനൂറ്റാണ്ടോളംനീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ‘ജയിലര്‍’ കൂടാതെ രണ്ടുചിത്രങ്ങളില്‍കൂടി അഭിനയിച്ചശേഷം സിനിമയോട് വിടപറയുമെന്നാണ് വിവരം.
ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തില്‍ രജനിയായിരിക്കും നായകന്‍. അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിര്‍ത്താനാണ് തീരുമാനം.

ലോകേഷിന്റെ ചിത്രത്തില്‍ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനും നടനുമായ മിഷ്‌കിന്‍ പറഞ്ഞു.

2017-ല്‍ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി പാര്‍ട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments