Saturday, June 15, 2024

HomeCinema'ഫഫ' ഇനി ജീത്തു ജോസഫിനൊപ്പം; തിരക്കഥ ശാന്തി മായാദേവി

‘ഫഫ’ ഇനി ജീത്തു ജോസഫിനൊപ്പം; തിരക്കഥ ശാന്തി മായാദേവി

spot_img
spot_img

മോഹൻ ലാൽ നായകനായ ‘നേര്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഫഹദ് ഫാസിൽ ആണ് ജീത്തു പടത്തിലെ നായകൻ. നേരിന് തിരക്കഥ ഒരുക്കിയ ശാന്തി മായാ​ദേവി തന്നെയാണ് ഈ സിനിമയും എഴുതിയിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് നിർമാണം.

News18 Malayalam

ജീത്തു ജോസഫും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പിന്നാലെ പുറത്തുവരും. ചിത്രം ക്രൈം ത്രില്ലറോ കോര്‍ട്ട് റൂം ഡ്രാമയോ ആയിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.

മോഹന്‍ലാല്‍ നായകനായി എത്തി കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം ആയിരുന്നു നേര്. പ്രേക്ഷക പ്രീതി നേടിയ ചിത്രം 100 കോടിക്ക് പുറത്ത് ബോക്സോഫീസിൽ കളക്ട് ചെയ്തിരുന്നു.

ബോക്സോഫീസില്‍ തരംഗം തീർത്ത ആവേശമാണ് ഫഹദ് ഫാസിലിന്റേതായി ഒടുവിൽ പുറത്തുവന്ന സിനിമ. ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമ 190 കോടിയോളം രൂപ നേടിയിരുന്നു. ഒടിടി പ്ലാറ്റ് ഫോമിലും മികച്ച പ്രതികരണമാണ് ആവേശത്തിന് ലഭിക്കുന്നത്.ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ‘റാം’ എന്ന ചിത്രത്തിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന റാമിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും ജീത്തു തന്നെയാണ്. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായിക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments