Friday, January 17, 2025

HomeCinemaസ്ത്രീയുടെ അതിജീവനത്തിന്റെ കഥയുമായി പെര്‍ഫ്യൂം; കനിഹ നായിക

സ്ത്രീയുടെ അതിജീവനത്തിന്റെ കഥയുമായി പെര്‍ഫ്യൂം; കനിഹ നായിക

spot_img
spot_img

സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പെര്‍ഫ്യൂം ഒടിടി റിലീസിനൊരുങ്ങുന്നു. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

നഗരത്തില്‍ കഴിയുന്ന വീട്ടമ്മയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അതൊരു കെണിയായി തീരുമ്പോഴുണ്ടാകുന്ന സ്ത്രീയുടെ നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്‍റെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു.

ഇതൊരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ മാത്രമല്ല അവളുടെ അതിജീവനം കൂടി പറയുന്നുണ്ട്. കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന പ്രമേയമാണ് പെര്‍ഫ്യൂമിന്‍റേത്. പൂര്‍ണ്ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാണ്.

രസകരമായ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ പെര്‍ഫ്യൂം കുടുംബ സദസ്സുകളെ ഏറെ രസിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഹരിദാസ് ചൂണ്ടിക്കാട്ടി. പെര്‍ഫ്യൂം അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കും.

2013ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒടിടി റിലീസിനൊരുങ്ങുന്നത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments