ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ ഐ.ഐ.എഫ്.എ അവാര്‍ഡ് ദാന ചടങ്ങുകള്‍ ജൂണ്‍ മൂന്ന്, നാല് തിയതികളില്‍ അബുദാബിയിലെ ഇത്തിഹാദ് അരീനയില്‍ നടന്നു.
ഹിന്ദി ചലച്ചിത്രലോകത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളില്‍ ഒന്നാണ് ഇത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഐഎഫ്‌എ അവാര്‍ഡുകള്‍ തിരികെ വരുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020, 2021 വര്‍ഷങ്ങളില്‍ ചടങ്ങുകള്‍ നടന്നിരുന്നില്ല.
സര്‍ദാര്‍ ഉദ്ദമിലെ പ്രകടനത്തിന് വിക്കി കൗശലും, മിമിയിലെ പ്രകടനത്തിന് കൃതി സനോണ്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. സര്‍ദാര്‍ ഉദ്ദം തന്നെയാണ് കൂടുതല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം. മികച്ച നടനുള്ള പുരസ്കാരത്തിന് പുറമെ സാങ്കേതിക രംഗത്തെ മികവുകള്‍ക്ക് രണ്ട് പുരസ്‌കാരങ്ങള്‍ കൂടി സര്‍ദാര്‍ ഉദ്ദം കരസ്ഥമാക്കി.
സര്‍ദാര്‍ ഉദ്ദമിന് ശേഷം ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയ ചിത്രം അദ്രങ്കി റെ ആണ്.
വിജയികള്‍
മികച്ച നടന്‍: വിക്കി കൗശല്‍ (സര്‍ദാര്‍ ഉദ്ദം)
മികച്ച നടി: കൃതി സനോണ്‍ (മിമി)
മികച്ച ചിത്രം: ഷേര്‍ഷാ,
സംവിധായകന്‍: വിഷ്ണുവര്‍ദ്ധന്‍ (ഷേര്‍ഷാ)
പിന്നണി ഗായിക: അസീസ് കൗര്‍ രാതന്‍ ലംബിയന്‍ (ഷേര്‍ഷാ)
ഗായകന്‍: ജുബിന്‍ നൗട്ടിയാല്‍ രാതന്‍ ലംബിയന്‍ (ഷേര്‍ഷാ)
മികച്ച വരികള്‍: കൗസര്‍ മുനീര്‍ ലെഹ്‌റ ദോ (83)
മികച്ച സംഗീത സംവിധായകന്‍:എ ആര്‍ റഹ്മാന്‍ (അദ്രങ്കി റെ), ജസ്‌ലീന്‍ റോയല്‍, ജാവേദ്-മൊഹ്‌സിന്‍, വിക്രം മോണ്‍ട്രോസ്, ബി പ്രാക്, ജാനി (ഷേര്‍ഷാ)
മികച്ച പുതുമുഖ നടന്‍: അഹന്‍ ഷെട്ടി (തഡാപ്പ്)
പുതുമുഖ നടി:ശര്‍വാരി വാഗ് (ബണ്ടി ഔര്‍ ബബ്ലി 2)
മികച്ച തിരക്കഥ: അനുരാഗ് ബസു- ലുഡോ
മികച്ച അവലംബിത തിരക്കഥ: കബീര്‍ ഖാന്‍, സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ (83)
മികച്ച സഹനടന്‍: സായ് തംഹങ്കര്‍ (മിമി)
മികച്ച സഹനടി: പങ്കജ് ത്രിപാഠി (ലുഡോ)