Thursday, December 5, 2024

HomeCinemaമോഹന്‍ലാല്‍ എടുത്ത തീരുമാനം നൂറ് ശതമാനം ശരി: തുറന്ന് പറഞ്ഞ് ഡോ.റോബിൻ

മോഹന്‍ലാല്‍ എടുത്ത തീരുമാനം നൂറ് ശതമാനം ശരി: തുറന്ന് പറഞ്ഞ് ഡോ.റോബിൻ

spot_img
spot_img

നിരവധി നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച്‌ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഷോയില്‍ നിന്നും പുറത്തേയ്ക്ക് വന്നിരിക്കുകയാണ്.
ഏകദേശം 20 ല്‍ പരം ദിവസ ങ്ങള്‍ മാത്രമേ ഇനി ഷോ അവസാനിക്കാനുള്ളൂ.

അതിനിടയ്ക്കാണ് നാടകീയ സംഭവങ്ങള്‍. ബിഗ് ബോസ് ഷോകളില്‍ അഭിപ്രായഭിന്നതകളും പ്രശ്നങ്ങളും സാധാരണമാണ്. എന്നാല്‍ ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്ബോള്‍ ഇത്തരത്തില്‍ സംഭവിക്കാറില്ല.

ബിഗ് ബോസ് മലയാളം ചരിത്രത്തെ തന്നെ മാറ്റി മറിച്ച ഷോയായിരുന്നു ഇത്തവണത്തേത് . ടോപ്പ് ഫൈവല്‍ എത്തുമെന്ന് പ്രതീക്ഷിച്ച രണ്ട് പേരാണ് ഹൗസില്‍ നിന്ന് പുറത്ത് പോയിരിക്കുന്നത്. ജാസ്മിന്‍ സ്വയം ക്വിറ്റ് ചെയ്തതാണെങ്കില്‍ ഡോക്ടറിനെ നിയമലംഘനത്തിന്റെ പേരില്‍
ഷോയില്‍ നിന്ന് പുറത്താക്കുകയായിരുന്നു

കഴിഞ്ഞ ദിവസം ലാലേട്ടന്‍ ഷോയില്‍ എത്തിയപ്പോഴായിരുന്നു റോബിന്റെ പുറത്താകല്‍.

ഒരുപാട് പ്രതീക്ഷകള്‍ ഉള്ള മത്സരാര്‍ഥി ആയിരുന്നുവെന്നും എന്നാല്‍ നിയമങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ പുറത്താക്കുന്നുവെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.

സീക്രട്ട് റൂമില്‍ കഴിഞ്ഞ മൂന്ന് ദിവസവും വീട്ടിലേക്ക് തിരികെ പ്രവേശിക്കാനും ​ഗെയിം തുടരാനും സാധിക്കുമെന്ന പ്രതീക്ഷയായിരുന്നു റോബിന്.

പ്രേക്ഷകരും തങ്ങളുടെ രാജാവിന്റെ തിരിച്ച്‌ വരവ് പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഒരാള്‍ക്കായി നിയമങ്ങള്‍ മാറ്റിയാല്‍ ഇപ്പോള്‍ വീട്ടലുള്ളവരും ഇനി വരുന്നവരും റോബിന്‍ ചെയ്ത പ്രവൃത്തി ആവര്‍ത്തിക്കുമെന്നും അതിനാലാണ് പുറത്താക്കുന്നത് എന്നുമാണ് റോബിനോട് മോഹന്‍ലാല്‍ പറഞ്ഞത്.

റോബിന്‍ പുറത്തായെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകരെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്.

കപ്പ് കിട്ടിയില്ലെങ്കിലും സീസണ്‍ ഫോറിലെ വിജയി റോബിനാണെന്നും ഇനി വരുന്ന ബി​ഗ് ബോസ് എപ്പിസോഡുകള്‍ തങ്ങള്‍ ബഹിഷ്കരിക്കുകയാണെന്നും ആരാധകര്‍ പറയുന്നുണ്ട്

ബി​ഗ് ബോസ് വീട്ടിലെ എഴുപത് ദിവസത്തെ വാസത്തിന് ശേഷം തിരികെ എത്തിയ റോബിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. റോബിന്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങുമെന്ന് അറിഞ്ഞ് നൂറുകണക്കിന് പേരാണ് തങ്ങളുടെ പ്രിയ താരത്തെ സ്വീകരിക്കാന്‍ എത്തിയത്.ജനങ്ങളുടെ സ്നേഹം കണ്ട് അമ്ബരന്നുവെന്നാണ് റോബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനൊരു സ്വീകരണം. ഇത്രയും പേരുടെ സ്നേഹം എനിക്ക് കിട്ടുന്നത് ഓര്‍ത്ത് സന്തോഷം തോന്നുന്നു.’

‘വീട്ടിലകത്തുള്ള കുറച്ച്‌ പേര്‍ മാത്രമാണ് എന്നെ മനസിലാക്കിയത്. ബാക്കിയുള്ളവര്‍ക്കൊന്നും എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ വീടിന് പുറത്തുള്ള ഷോ കണ്ട മൂന്നരകോടി ജനങ്ങള്‍ എന്നെ മനസിലാക്കിയതില്‍ അതിയായ സന്തോഷമുണ്ട്.’


എല്ലാവരും എന്നോടുള്ള സ്നേഹം കാണിക്കാനും മാധ്യമങ്ങള്‍ എന്റെ അഭിമുഖം എടുക്കാനുമെല്ലാം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്ബോള്‍ സങ്കടം തോന്നുന്നുണ്ട്. എന്നെ സ്നേഹിക്കുന്നവര്‍ കഷ്ടപ്പെടുന്നവല്ലോയെന്ന് കാണുമ്ബോള്‍.’

‘വീടിന് പുറത്തായതില്‍ സങ്കടമില്ല. അത് ​ഗെയിമിന്റെ ഭാ​ഗമാണ്. ട്രോഫിയേക്കാള്‍ വലുത് ജനങ്ങളുടെ മനസ് കീഴടക്കുകയെന്നതാണല്ലോ അതെനിക്ക് സാധിച്ചല്ലോ.’
പുറത്ത് പോയതില്‍ ഖേദമില്ല .

അവതാരകനായ മോഹന്‍ലാല്‍ എടുത്ത തീരുമാനം നൂറ് ശതമാനം ശരിയാണെന്നും ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയ റോബിൻ പങ്കുവെച്ചു. മോഹന്‍ലാലിനെ പോലെയുളള മഹാനടന്‍ തന്റെ പേര് വിളിക്കുമെന്നോ വഴക്കു പറയുമെന്നോ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്നും ഏറെ അഭിമാനത്തോടെ പറഞ്ഞു

‘റോബിന്‍ രാധാകൃഷ്ണന്‍ എന്ന വ്യക്തി കുട്ടിക്കാലം മുതലെ വളരെ കുസൃതിയായിരുന്നു. സ്‌കൂളിലും കോളേജിലുമൊക്കെ അത്യാവശ്യം വികൃതിയായിരുന്നു. തന്നെ ഒരു ദിവസം കണ്ടില്ലെങ്കില്‍ അധ്യാപകരൊക്കെ തിരിക്കുമായിരുന്നു ആ ഒരു അസ്ഥയായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും പല അധ്യാപകരുടേയും പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരുന്നു’; റോബിന്‍ സ്വയം പരിചയപ്പെടുത്തി .

ചെറുപ്പത്തില്‍ അന്ന് താന്‍ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഈ 31ാം വയസിലും. നല്ല കുട്ടിയാവാന്‍ ശ്രമിക്കാറുണ്ടെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

അതുപോലെ തന്നെ ലാല്‍ സാര്‍ വഴക്ക് പറഞ്ഞതിലും മുന്നറിയിപ്പ് നല്‍കിയതിലും ശിക്ഷിച്ചതിലുമെല്ലാം ഹാപ്പിയാണ്’; നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞ് നിര്‍ത്തി.


ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയക്കണമെന്ന അതിയായ ആഗ്രഹത്തോടെയാണ് തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഹൗസിന്റെ പടി കടന്ന് ആ വിചിത്ര ലോകത്തിലേയ്ക്ക് എത്തിയത്.പല അവസരത്തിലും ഒറ്റയാള്‍ പോരാട്ടം നടത്തിയ റോബിന് 10ാം വാരം ചുവട് പിഴച്ചു.

ഒരാഴ്ചത്തെ അജ്ഞാതവാസത്തിന് ശേഷം തന്റെ സ്വപ്‌നങ്ങളേയും ബാഗിലാക്കി തിരിച്ച്‌ അനന്തപുരിയിലേയ്ക്ക് മടങ്ങി എത്തി.

മുംബൈയിലേയ്ക്ക് യാത്രയാക്കാന്‍ സുഹൃത്തുക്കളും കുടംബാംഗങ്ങളും മാത്രമായിരുന്നു എത്തിയതെങ്കില്‍ മടങ്ങി വരവില്‍ റോബിനെ കാത്തിരുന്നത് നൂറ് കണക്കിന് ജനങ്ങളായിരുന്നു.

ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാകന്‍ കഴിഞ്ഞില്ലെങ്കിലും ആഗ്രഹം പോലെ തന്നെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‌റെ പേരിലൂടെയായിരിക്കും ഈ സീസണ്‍ 4 നെ ചേര്‍ത്ത് വയ്ക്കുക.

‘ദില്‍ഷ എന്റെ നല്ലൊരു ഫ്രണ്ടാണ്. ആ സൗഹൃ​ദം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകും. ജാസ്മിന്‍ പാവമാണ്.’
പിന്നെ ചെയ്യുന്നത് ചിന്തിക്കാതെയുള്ള പ്രവൃത്തികളാണെന്ന് മാത്രം. മത്സരാര്‍ഥി എന്ന നിലയില്‍ സ്ട്രോങാണ്. ഇത്രയും നാള്‍ വീട്ടില്‍ നിന്നും മാറി നിന്നിരുന്നില്ല.’

‘വിജയിച്ചില്ലെങ്കിലും വീട്ടുകാര്‍ക്കെല്ലാം എന്റെ കാര്യത്തില്‍ സന്തോഷമാണ്. റിയാസിനെ തല്ലിയതല്ല അബദ്ധത്തില്‍ പറ്റിപോയതാണ്.’

ഞാന്‍ പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയാണ്. ക്ഷമ തീരെയില്ല. പിന്നെ എങ്ങനെ ഇത്രനാള്‍ പിടിച്ച്‌ നിന്നുവെന്നത് എനിക്കും അത്ഭുതമാണ്.’

പിആര്‍ വര്‍ക്ക് ചെയ്യിപ്പിച്ചിട്ടില്ല . ബി​ഗ് ബോസ് വീട്ടില്‍ കയറി അനുഭവിക്കുന്നവര്‍ക്ക് മാത്രമെ അവിടുത്തെ സ്ട്രസ് എത്രത്തോളമാണെന്ന് മനസിലാകൂ. വീട്ടിലെ മത്സരാര്‍ഥികളെക്കാള്‍‌ ഞാന്‍ എപ്പോഴും ആലോചിച്ചിരുന്നത് വീടിന് പുറത്തുള്ള ജനങ്ങളെ കുറിച്ച്‌ മാത്രമായിരുന്നു.’

‘എനിക്കിനി ആരോടും ദേഷ്യവും വൈരാ​ഗ്യവുമില്ല. എല്ലാം ​ഗെയിമായി മാത്രം കണക്കാക്കാനാണ് ഇഷ്ടം. പിആര്‍ ആണെന്ന ആരോപണം തെറ്റാണ് ഞാന്‍ എന്റെ സോഷ്യല്‍മീഡിയ പേജ് പോലും വേറൊരാള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ കൊടുത്തിരുന്നില്ല.’

‘സ്നേഹം ജനങ്ങളുടെ ഉ‌ള്ളില്‍ നിന്ന് ഉണ്ടാകേണ്ടതാണ്. റോബിന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments