തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ സ്വപ്നതുല്യമായ വിവാഹ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്താണ് വിഘ്നേഷ് ശിവന് മംഗളസൂത്രം കൈമാറിയത് .
വിവാഹത്തിനായി ഒരു കൂറ്റന്‍ ഗ്ലാസ് ഹൗസ് മണ്ഡപമാണ് ഒരുക്കിയത്. കനത്ത സുരക്ഷയിലാണ് ചടങ്ങുകള്‍ നടന്നത്. രജനികാന്ത്, കമല്ഹാസന്, അജിത്, സൂര്യ, വിജയ്, ചിര ഞ്ജീവി, ഷാരൂഖ് ഖാന്, രാധിക ശരത്കുമാർ, ജ്യോതിക, കാർത്തി, ദിവ്യദർശിനി, മലയാളത്തിൽ നിന്ന് ദിലീപ്, എ.എൽ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു.
വിവാഹ ചിത്രങ്ങൾ വിഘ്നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനമില്ലായിരുന്നു. വിഘ്നേഷ് ശിവനും നയന്‍താരയും ജൂണ്‍ 11-ന് ദമ്ബതികളായി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടും. താരങ്ങളുടെ വിവാഹ ചടങ്ങുകള്‍ക്ക് ഗൗതം മേനോന് സംവിധായകനായി
ഏഴ് വര്‍ഷം നീണ്ട പ്രണയബന്ധത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. നാനും റൗഡിതാന്‍ സിനിമയുടെ സെറ്റില്‍വച്ചാണ് നയന്‍താരയും വിഘ്നേശും പ്രണയത്തിലാകുന്നത്. ഇരുവരും സൗഹൃദത്തിലായതും പ്രണയത്തിലേക്ക് വഴിമാറിയതും ഇക്കാലത്താണ്. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.