Friday, April 19, 2024

HomeCinemaസുശാന്ത് സിങ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം

സുശാന്ത് സിങ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം

spot_img
spot_img

സുശാന്ത് സിങ് രാജ്പുത് വിടപറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം.

2020 ജൂണ്‍ 14നാണ് ആരാധകരെ കണ്ണീരിലാഴ് ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്.

എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറിയിരുന്ന യുവനടന്‍റെ വിയോഗവാര്‍ത്ത ബോളിവുഡ് ലോകം മാത്രമല്ല, ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളാകെ ഞെട്ടലോടെയാണ് കേട്ടത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സുശാന്തിന് കഴിഞ്ഞിരുന്നു.

പട്‍ന സ്വദേശികളായ കൃഷ്‍ണകുമാര്‍ സിംഗ് – ഉഷാ സിംഗ് ദമ്ബതിമാരുടെ ഇളയ മകനായി 1986ലാണ് സുശാന്ത് ജനിച്ചത്. പഠനത്തില്‍ മാത്രമല്ല സ്‍പോര്‍ട്‍സിലും എന്നും മുന്നിലായിരുന്നു സുശാന്ത്.

2008 മുതല്‍ ടെലിവിഷന്‍ പരമ്ബരകളില്‍ സജീവമായിരുന്നു താരം. കിസ് ദേശ് മേം ഹെ മേരാ ദില്‍ ആയിരുന്നു ആദ്യ പരമ്ബര. 2009 ല്‍ ആരംഭിച്ച പവിത്ര രിഷ്ത കരിയര്‍ മാറ്റി മറിച്ചു. 2011 വരെ സുശാന്ത് ഈ സീരിയലിന്റെ ഭാഗമായിരുന്നു.

പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ചേതന്‍ ഭഗത്തിന്റെ ‘ത്രീ മിസ്റ്റേക്‌സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കായ് പോ ചെ ആയിരുന്നു’ ആദ്യ സിനിമ.

2013 ല്‍ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെട്ടു. അതേവര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റൊമാന്‍സ് എന്ന ചിത്രവും ഹിറ്റായി.

ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലയിലും പ്രശസ്തനാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments