ന്യൂയോര്‍ക്ക്: ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഹോളിവുഡ് സൂപ്പര്‍ ജോണി ഡെപ്പും ആംബര്‍ ഹേഡും തമ്മിലുള്ളത്.
മാനനഷ്ടക്കേസില്‍ ഡെപ്പിന് അനുകൂലമായിരുന്നു കോടതി വിധി. 15 മില്യണോളം ഹേഡ് നഷ്ടപരിഹാരമായി ഡെപ്പിന് നല്‍കേണ്ടി വരും. എന്നാല്‍ പണം നല്‍കില്ലെന്ന് നടി അറിയിച്ചിരുന്നു. എന്നാല്‍ കോടതി വിധിക്ക് ശേഷം ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് ആംബര്‍.
ജോണി ഡെപ്പിന്റെ വിജയം സത്യസന്ധമല്ലെന്ന് ആംബര്‍ ആരോപിക്കുന്നു. സാക്ഷികളെയും നിയമസംവിധാനത്തെയുമെല്ലാം ഡെപ്പ് അട്ടിമറിച്ചെന്നും, തന്റെ വാദങ്ങള്‍ തെളിയിക്കാനായില്ലെന്നും ഹേഡ് പറഞ്ഞു.
എന്‍ബിസിക്ക് നല്കിയ അഭിമുഖത്തിലാണ് ആംബര്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരിക്കലും സുതാര്യമായ, ഒരു വിചാരണ നടപടികളായിരുന്നില്ല നടന്നതെന്ന് ഹേഡ് ആരോപിക്കുന്നു.
ജോണി ഡെപ്പിന്റെ സാക്ഷികളൊക്കെ അജ്ഞാതരായ ആളുകളാണ്. ഇവരെല്ലാം കൂലി തൊഴിലാളികളാണെന്നും ആംബര്‍ ആരോപിച്ചു. ഡെപ്പിന്റെ പണം വാങ്ങി ഇവര്‍ സാക്ഷികളായതാണെന്നും ഹേഡ് ആരോപിച്ചു. ജോണി ഡെപ്പിനെതിരായ കേസ് നടക്കുമ്ബോള്‍ കടുത്ത വിദ്വേഷവും തീവ്ര വിമര്‍ശനങ്ങളുമാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ടതെന്ന് ആംബര്‍ വ്യക്തമാക്കി.