Saturday, June 14, 2025

HomeCinemaഓസ്‌കര്‍ ജേതാവായ കനേഡിയന്‍ സംവിധായകന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍

ഓസ്‌കര്‍ ജേതാവായ കനേഡിയന്‍ സംവിധായകന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍

spot_img
spot_img

റോം: വിദേശ യുവതിയുടെ പരാതിയില്‍ ഓസ്‌കര്‍ ജേതാവായ കനേഡിയന്‍ സംവിധായകന്‍ പോള്‍ ഹാഗിസിനെ ലൈംഗികാതിക്രമ കേസില്‍ െഅറസ്റ്റ് ചെയ്തു. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സികള്‍ ഞായറാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തക്കന്‍ ഇറ്റലിയിലാണ് സംഭവം.

ഗുരുതരമായ ലൈംഗികാതിക്രമം, പരിക്കേല്‍പ്പിക്കല്‍ എന്നിവയാണ് ഹാഗിസിനെതിരായ കുറ്റങ്ങളെന്ന് ബ്രിണ്ടിസിയിലെ പ്രോസിക്യൂട്ടര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, തന്റെ അഭിഭാഷകന്‍ മിഷേല്‍ ലഫോര്‍ജിയ മുഖേന ഹാഗിസ് ആരോപണങ്ങള്‍ നിഷേധിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട ഹാഗിസ് താന്‍ നിരപരാധിയാണെന്നാണ് പറയുന്നത്.

69 കാരനായ ഹാഗിസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഓസ്‌കാര്‍ പുരസ്‌കാര ചിത്രം ‘ക്രാഷ്’ ബ്രിണ്ടിസി പ്രവിശ്യയിലെ ഒസ്തുനി നഗരത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന അലോറ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയായിരുന്നു. പീഡനത്തിനിരയായ യുവതി ഫെസ്റ്റിവലിന്റെ ഭാഗമായി ഹാഗിസിനൊപ്പം ഉണ്ടായിരുന്നു. കുറച്ചു കാലം മുമ്പ് പരിചയപ്പെട്ട യുവതിയെ ലൈംഗിക ബന്ധത്തിന് ഹാഗിസ് നിര്‍ബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാതായപ്പോഴാണ് ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവശേഷം യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments