കോളിവുഡിലെ സകല റെക്കോര്‍ഡുകളും കടപുഴക്കി വമ്ബന്‍ വിജയമാണ് കമല്‍ഹാസന്‍ ചിത്രം തിയേറ്ററില്‍ നിന്ന് സ്വന്തമാക്കിയത്. നാലാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍്റെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂലൈ 8ന് ഡിസ്നി ഹോട്ട്സ്റ്റാറിലാകും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 98 കോടി രൂപയ്കാണ് ചിത്രത്തിന്‍്റെ ഡിജിറ്റല്‍ അവകാശം ഡിസ്നി സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിലീസിന് മുന്‍പ് തന്നെ വിക്രം ഒടിടി സാറ്റലൈറ്റ് റൈറ്റ് വഴി 200 കോടി ക്ലവില്‍ ഇടം നേടിയിരുന്നു. കമല്‍ഹാസന് പുറമെ ഫഹദ് ഫാസില്‍,വിജയ് സേതുപതി,സൂര്യ എന്നിവര്‍ അണിനിരക്കുന്ന ചിത്രം 400 കോടിയിലേക്ക് കടക്കുന്നതിനിടെയാണ് ചിത്രത്തിന്‍്റെ ഒടിടി റിലീസ് സബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.