Friday, April 19, 2024

HomeCinemaആദിപുരുഷിന് പ്രഭാസിന്റെ പ്രതിഫലം 120 കോടി

ആദിപുരുഷിന് പ്രഭാസിന്റെ പ്രതിഫലം 120 കോടി

spot_img
spot_img

പ്രതിഫലം കുത്തനെ ഉയര്‍ത്തി പ്രഭാസ് , ആദിപുരുഷിന് പ്രതിഫലം 120 കോടി.

വമ്ബന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഒരുപിടി ചിത്രങ്ങളാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനുള്ളത്.

ഇതില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ആദിപുരുഷ് . സെയ്ഫ് അലി ഖാന്‍, കൃതി സനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ കരിയറിലെ ഏറ്റവും വലിയ തുകയാണത്രേ പ്രഭാസ് ആദിപുരുഷിന്റെ പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ബോളിവുഡ് ലൈഫാണ് ഇതുസംബന്ധിച്ച്‌ വാര്‍ത്ത നല്‍കിയിരിക്കുന്നത്. നേരത്തേ 90-100 കോടിയായിരുന്നു താരം പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ വാര്‍ത്ത അനുസരിച്ച്‌ പ്രഭാസ് പ്രതിഫലം കുത്തനെ ഉയര്‍ത്തി.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 120 കോടിയാണ് പ്രഭാസ് ആദിപുരുഷിന്റെ പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, വാര്‍ത്തയോട് പ്രഭാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓം റൗട്ട് ആണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്.

രാമയണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments