Tuesday, April 29, 2025

HomeCinemaമൈക്കിൾ ജാക്സൺ ഓർമയായിട്ട് 12 വർഷം

മൈക്കിൾ ജാക്സൺ ഓർമയായിട്ട് 12 വർഷം

spot_img
spot_img

പോപ്പ് രാജാവ് മൈക്കിൾ ജാക്സൺ ഓര്മയായിട്ട് ഇന്നേക്ക് 12 വർഷം .സംഗീതത്തിൽ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവൻ തന്നിലേക്ക് ആവാഹിച്ച മഹാ പ്രതിഭയായിരുന്നു മൈക്കിൾ ജാക്സൺ .ലോകമെമ്ബാടുമുള്ള ബാല്യ-കൗമാര- യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരൻ ഉണ്ടായിട്ടില്ല.

ഗിന്നസ് പുസ്തകത്തിൽ ജാക്സനെ രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്.

അമേരിക്കയിലെ ഗാരിയിൽ ആഫ്രിക്കൻ – അമേരിക്കൻ കുടുംബത്തിലെ എട്ടാമത്തെ കുട്ടിയായാണ് മൈക്കൾ ജോസഫ് ജാക്സൺ ജനിക്കുന്നത്. അഞ്ചു സഹോദരന്മാരുടെ പോപ്പ് സംഘമായ ‘ജാക്സന്സ് ഫൈവ് മോടൊൺ , എന്ന പ്രശസ്ത റെക്കോര്ഡ് കമ്ബനിയുമായി കരാറിലൊപ്പിടുമ്പോൾ പ്രധാനഗായകനായ ജാക്സനു പ്രായം 9 വയസ്. വർഷങ്ങൾ പിന്നിട്ടതോടെ മൈക്കിള് ജാക്സനെന്ന ലഹരി അമേരിക്ക കടന്ന് കടലും കരയും അതിര്ത്തികളും ഭാഷകളും ഭേദിച്ചു. ആരാധകർ അദ്ദേഹത്തെ തേടിയെത്തി, പാട്ടും നൃത്തവും ആസ്വദിച്ചു.ലോകം അങ്ങനെ ജാക്സനിലേക്ക് കൂടുകൂട്ടി.

2009 ജൂണ് 25 ന് മൈക്കൾ ജാക്സൻ ലോകത്തോട് വിട പറയുമ്ബോള് അതൊരു യുഗാന്ത്യമായിരുന്നു. പക്ഷേ ഉന്മാദത്തിന്റെ ആ സംഗീതം അവസാനിക്കുന്നില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments