അധോലോക വൃത്തങ്ങളില്‍ നിന്നുള്ള ഭീഷണിയും ഭയപ്പെടുത്തലും 1990-കളിലെ ബോളിവുഡ് താരങ്ങള്‍ക്ക് സാധാരണമായിരുന്നു.
സിനിമാ വ്യവസായത്തിലേക്ക് അധോലോകം കടന്നു കയറുകയും നിരവധി ഫിലിം ഫിനാന്‍ഷ്യര്‍മാരെയും നിര്‍മ്മാതാക്കളെയും ഭീഷണിപ്പെടുത്തി ‘റാന്‍സം’ കൈപ്പറ്റുകയും ചെയ്ത കഥകള്‍ പ്രസിദ്ധമാണ്.
അധോലോകവുമായി ബന്ധപ്പെട്ടു താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചു പറയുകയാണ് നടി സൊനാലി ബെന്ദ്രേ. അധോലോകത്തു നിന്നും ധാരാളം പണം ബോളിവുഡിലേക്ക് ഒഴുകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു എന്നും അത്തരം നിര്‍മ്മാതാക്കളില്‍ നിന്നും പ്രൊജക്റ്റ്കളില്‍ നിന്നും താന്‍ മാറി നില്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി. തീരെ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ;എനിക്ക് സൗത്തില്‍ പണിയുണ്ട്’ എന്ന് കള്ളം പറഞ്ഞിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ രണ്‍വീര്‍ ഷോ പോഡ്‌കാസ്റ്റില്‍ പങ്കെടുത്ത സൊനാലി, സിനിമാ സംവിധായകര്‍ അധോലോകത്തിന്റെ സമ്മര്‍ദ്ദത്തിലായതിനാല്‍ തനിക്ക് പല വേഷങ്ങളും നിഷേധിക്കപ്പെട്ടതായി വെളിപ്പെടുത്തി.
അധോലോകം ഫണ്ട് ചെയ്യുന്ന ഒരു കൂട്ടം നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്നതായും അവരില്‍ നിന്നും താന്‍ അകന്നു നില്‍ക്കാന്‍ ശ്രമിച്ചിരുന്നതായും അവര്‍ പറഞ്ഞു. അങ്ങനെയുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ തന്നെ സഹായിച്ചിരുന്നത് അന്നത്തെ ബോയ്‌ഫ്രണ്ടും ഇന്നത്തെ ഭര്‍ത്താവുമായ ഗോള്‍ഡി ബെയ്ല്‍ ആയിരുന്നു എന്നും അവര്‍ ഓര്‍ത്തു