കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടന്‍ വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. വിഷയത്തില്‍ പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കും.
മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു.
നേരത്തേ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു വിജയ് ബാബു. ആരോപണം വന്നതിനേത്തുടര്‍ന്ന് കേസ് അവസാനിച്ചിട്ടേ സംഘടനയിലേക്കുള്ളൂ എന്നുകാണിച്ച് ഇദ്ദേഹം രാജി നല്‍കിയിരുന്നു.
രാവിലെ പത്തര മുതലാണ് യോഗം. സംഘടനയിലെ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന നടന്‍ വിജയ് ബാബുവിനെതിരായ പീഡനക്കേസും യോഗത്തില്‍ ചര്‍ച്ച ആകും. ഈ സാഹചര്യത്തിലാണ് വിജയ് ബാബു നേരിട്ട് യോഗത്തിനെത്തിയത്.
നേരത്തെ,യുവനടി പീഡന പരാതി നല്‍കിയതോടെ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നടിമാരായ ശ്വേത മേനോന്‍, മാലാ പാര്‍വതി, കുക്കു പരമേശ്വരന്‍ എന്നിവര്‍ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് (ഐസിസി) രാജിവച്ചിരുന്നു.
അതിനിടെ,കഴിഞ്ഞ ദിവസം പീഡനകേസില്‍ വിജയ് ബാബുവിനു ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശം നല്‍കി.