Tuesday, April 29, 2025

HomeCinemaവിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു

spot_img
spot_img

യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വിജയ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. മുന്‍കൂര്‍ ജാമ്യവ്യവസ്ഥകള്‍ പ്രകാരമാണ് വിടുന്നത്. അന്വേഷണവുമായി സഹകരിക്കണം എന്ന് മുന്‍കൂര്‍ ജാമ്യത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായത്.

ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി. അതേസമയം ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഒപ്പം തെളിവെടുപ്പും നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments