Wednesday, April 23, 2025

HomeCinemaവിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

spot_img
spot_img

കൊച്ചി ; നടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

വിദേശത്തായിരുന്ന വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പരിഗണിക്കരുതായിരുന്നു. പല സുപ്രധാന വിഷയങ്ങളും മറച്ചുവെച്ചാണ് മുന്‍കൂര്‍ ജമ്യാപേക്ഷ നേരത്തെ നല്‍കിയിരുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

അതിനിടെ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്ന നടപടി മൂന്നാം ദിവസവും പോലീസ് തുടരുകയാണ്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments