Wednesday, June 19, 2024

HomeCinemaമഹാരാജാസ് കോളേജിലെ മാർക്ക്‌ലിസ്റ്റ് വിവാദം; വിദ്യ അഭ്യസിക്കാനുള്ളതെന്ന് ഗൗളി മച്ചാന്മാർ

മഹാരാജാസ് കോളേജിലെ മാർക്ക്‌ലിസ്റ്റ് വിവാദം; വിദ്യ അഭ്യസിക്കാനുള്ളതെന്ന് ഗൗളി മച്ചാന്മാർ

spot_img
spot_img

കാൾഗറി : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ വ്യാജ രേഖ കേസിലും ശക്തമായി പ്രതികരിച്ച് ഗൗളി മച്ചാന്മാർ.

പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിൽ കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് ലിസ്റ്റില്‍ സമാനമായ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും സാങ്കേതിക പിഴവാണ് സംഭവത്തിന് പിന്നിലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ഹാജരാക്കിയതുമായി ബന്ധപ്പെട്ട് മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്‌ക്കെതിരായ കേസില്‍ നിർണ്ണായക തെളിവായത് ബയോഡാറ്റ. മഹാരാജാസ് കോളേജില്‍ പ്രവൃത്തിപരിചയമുണ്ടെന്ന് അവകാശപ്പെട്ട് വിദ്യ തയ്യാറാക്കിയ ബയോഡാറ്റ പുറത്തുവന്നു. അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ വിദ്യ സമര്‍പ്പിച്ചയിലാണ് പ്രവൃത്തിപരിചയം അവകാശപ്പെടുന്നത്. മഹാരാജാസ് കോളേജില്‍ 20 മാസത്തെ പ്രവൃത്തിപരിചയമുണ്ടെന്നാണ് ബയോഡാറ്റയില്‍ അവകാശപ്പെടുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ വിദ്യയെ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇതും വിമർശനവിധേയമായിട്ടുണ്ട്.

ബിനു തോമസ് പത്തായത്തിങ്കൽ, ബിനോയ് ജോസഫ്, ഹരി അയ്യർ, വിനീഷ് ജോസഫ്, ജയൻ സുബ്രമണ്ണ്യൺ, സനൂപ് കണിയാൻ കണ്ടിയിൽ, ദിപിൻ തോമസ്, മോൻസി ഏബ്രഹാം മറ്റത്തിൽ എന്നിവർ അഭിനേതാക്കളായി എത്തുന്ന മൈനസ് തേർട്ടി എന്റർടൈൻമെന്റ്മെന്റെ ഗൗളി 2.0 ടീം വീഡിയോ സംവിധാനം നിർവ്വഹിക്കുന്നത് ബിനു തോമസ് പത്തായത്തിങ്കൽ ആണ്. ഡി ഒ പി അഖിൽ ഹുസൈനും സ്ക്രിപ്റ്റ് ജെറിൻ ചിറമ്മൽ ജോർജും കൈകാര്യം ചെയ്തിരിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments