Sunday, September 15, 2024

HomeCinemaനടൻ സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു

spot_img
spot_img

നടൻ സിദ്ധിഖിന്റെ മൂത്ത മകൻ റാഷിൻ (Rashin) അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. കഴിഞ്ഞ നവംബറിൽ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.

ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments